പാലക്കാട്ടെ ഹോട്ടലിലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ  കൂടുതല്‍ ദൃശ്യങ്ങള്‍ സി.പി.എം പുറത്തുവിട്ടു. രാഹുലിന്റെ ബാഗുകള്‍ ഹോട്ടലിന് മുന്നില്‍ കാറില്‍ കയറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളത്.  രാഹുല്‍ പോയ കാറിലല്ല വിവാദ ട്രോളി ബാഗ് പോയതെന്നാണ് സിപിഎം വാദം.  പുറത്തുവന്ന വി‍ഡിയോയുടെ അവസാനഭാഗം അവ്യക്തമായ നിലയിലാണ്.

പെട്ടി കൊണ്ടുവന്നതും തിരിച്ചുകൊണ്ടു പോയതും സ്വന്തം വാഹനത്തിലാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാവിലെ മനോരമന്യൂസിന്റെ ചോദ്യത്തിനു മറുപടിയായി പറഞ്ഞിരുന്നു. താന്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ മാത്രമാണ് പെട്ടിയും കയറ്റാറുള്ളതെന്നും രാഹുല്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ തെളിയിക്കാന്‍ ഹോട്ടലിനു മുന്നിലെ CCTV ദൃശ്യങ്ങള്‍ പുറത്തു വിടണമെന്നും രാഹുല്‍ ആവശ്യപ്പെടുകയും ചെയ്തു.

അതേ സമയം പാലക്കാട്ടെ പാതിരാ റെയ്ഡ് തിരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കാൻ ഉറച്ചിരിക്കുകയാണ് യു ഡി എഫ്.  പൊലീസിനെ സി പി എം രാഷ്ട്രീയമായി  ദുരുപയോഗം ചെയ്യുന്നുവെന്ന് കാട്ടി പ്രതിപക്ഷ നേതാവ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. 

ENGLISH SUMMARY:

CPM released more footage of Rahul mamkootathil at Palakkad hotel