സി.പി.എം ജില്ലാ സെക്രട്ടറി നിരന്തരം കള്ളം പറയുന്നുവെന്ന് ഷാഫി പറമ്പില്‍. വായില്‍ തോന്നുന്നത് പറയുകയാണ്. പാലക്കാട്ടെ സി.പി.എമ്മിന് നിലവാരത്തകര്‍ച്ച. സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെനിന്നാണ് ഡ്രസ് എടുക്കുന്നെതെന്നും അദ്ദേഹത്തിന് അറിയണം. പെട്ടി കാണുമ്പോള്‍ ഉള്ളില്‍ കള്ളപ്പണം എന്നുപറയാന്‍ കണ്ണില്‍ എക്സറേയുണ്ടോ? ആരോപണം സ്ഥാനാര്‍ഥിയെ എങ്കിലും സി.പി.എം വിശ്വസിപ്പിക്കണമായിരുന്നു. ‘സി.ജെ.പി’ മുന്നണി പാലക്കാട് തന്നെ അവസാനിക്കുമെന്നും ഷാഫി പറഞ്ഞു.
Read Also: പാതിരാനാടകം പൊളിഞ്ഞു, എല്ലാ തിരഞ്ഞെടുപ്പിന് മുന്‍പും പതിവുള്ളത്: വി.ഡി
പാലക്കാട്ടെ പാതിരാ റെയ്ഡ് തിരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കാൻ യു.ഡി.എഫ്. അർധ രാത്രിയിൽ രണ്ടു വനിത നേതാക്കളുടെ മുറിയിലേക്കുള്ള പൊലീസ് പരിശോധന രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്നാണ് കോൺഗ്രസിൻ്റെ ആരോപണം. പൊലീസിനെ സി പി എം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്ന് കാട്ടി പ്രതിപക്ഷ നേതാവ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
രാഷ്ട്രീയ ആയുധമാക്കാന്‍ കോണ്‍ഗ്രസ്
പാതിരാ റെയ്ഡും ട്രോളിയിലെ കള്ള പണവും സജീവ ചര്‍ച്ചയാക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ് നേതൃത്വം. റെയ്ഡിൽ ഒന്നും കണ്ടെത്തിയില്ലെന്ന പൊലീസ് റിപ്പോർട്ടും, ട്രോളിയിൽ പണം ഉണ്ടെന്ന് തെളിവുകളിലൂടെ സി പി എമ്മിന് ഉറപ്പിക്കാൻ കഴിയാത്തതുമാണ് രാഷ്ട്രീയ ആയുധമാക്കി ഈ ആരോപണങ്ങളെ കോൺഗ്രസ് മാറ്റാനുള്ള കാരണം. സി പി എം ട്രോളിയിലെ കളള പണ പറഞ്ഞ് കോൺഗ്രസിനെ പൂട്ടാൻ ശ്രമിക്കുമ്പോൾ, കൊടകര ഉയർത്തി ബി ജെ പി സി പി എം ഡീൽ ആരോപണവും യു ഡി എഫ് അന്തരീക്ഷത്തിൽ നിർത്തുന്നുണ്ട്
അതിനിടെ പാലക്കാട് തിരഞ്ഞെടുപ്പിനായി കോൺഗ്രസ് നേതാക്കൾ കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. പാലക്കാട് ജില്ലയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കളക്ടറോടാണ് പ്രാഥമിക റിപ്പോർട്ട് ആവശ്യപ്പെട്ടത്.
ട്രോളി ബാഗ് ആരോപണം പൊളിഞ്ഞതോടെ പുതിയ വാദവുമായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സരിന്‍ രംഗത്തെത്തി. തെറ്റായ വിവരം നല്‍കി ഷാഫി പറമ്പില്‍തന്നെ നടത്തിയ നാടകമാകാനാണ് സാധ്യതയെന്ന് സരിന്‍ പറഞ്ഞു. ഇല്ലാത്ത വിഷയം ഉണ്ടാക്കിയെടുത്ത് താല്‍ക്കാലിക ലാഭം ഉണ്ടാക്കാനുള്ള ഷാഫിയുടെ മാസ്റ്റര്‍ പ്ലാന്‍ ആകാനാണ് സാധ്യത. ബിജെപി–സിപിഎം ബന്ധമെന്ന പുകമറ സൃഷ്ടിക്കാനാണിത്. ഈ ടിപ്പോഫ് എങ്ങനെ വന്നുവെന്ന് പൊലീസാണ് വ്യക്തമാക്കേണ്ടതെന്നും സരിന്‍ പറഞ്ഞു
എന്നാല്‍ കള്ളപ്പണ വിവാദം നാടകമെന്ന സരിന്‍റെ വാദം സി.പി.എം നേതൃത്വം തള്ളി. പാര്‍ട്ടി നിലപാട് ഇന്നലെ വ്യക്തമാക്കിയിട്ടുണ്ടെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുകമറ സൃഷ്ടിക്കാനുള്ള ഷാഫിയുടെ നീക്കമെന്ന സരിന്‍റെ വാദമാണ് തള്ളിയത്. ഹോട്ടലിലേക്ക് കള്ളപ്പണം എത്തിയിട്ടുണ്ട്.
ഷാഫിയും രാഹുലും നുണപരിശോധനയ്ക്ക് തയാറുണ്ടോയെന്നും സുരേഷ് ബാബു ചോദിച്ചു.
പാലക്കാട്ടെ റെയ്ഡ് വിവരം പൊലീസ് കോണ്‍ഗ്രസിന് ചോര്‍ത്തി നല്‍കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. എല്ലാ മുറികളും പരിശോധിക്കാന്‍ പൊലീസ് തയാറായില്ല. സിസിടിവി ക്യാമറ പരിശോധന വൈകിപ്പിച്ചു. റെയ്ഡ് സമയത്ത് അവിടെ ഇല്ലായിരുന്നുവെന്ന രാഹുലിന്‍റെ വാദം തെറ്റെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു.