പാലക്കാട്ടെ പെട്ടി വിവാദത്തില്‍ സംസ്ഥാന സമിതിയംഗം എന്‍.എന്‍.കൃഷ്ണദാസിനെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു. കള്ളപ്പണം കൊണ്ടുവന്നതിന്‍റെ തെളിവുകളാണ് പുറത്തുവരുന്നത്. കള്ളപ്പണ ആരോപണത്തില്‍ പാര്‍ട്ടി പരാതിയുമായിമുന്നോട്ടുപോകുമെന്നും  ഇ.എന്‍.സുരേഷ് ബാബു വ്യക്തമാക്കി. കൊടകരയിലെ കുഴല്‍പണം പാലക്കാടും എത്തിയതായി സംശയിക്കുന്നു. കൃഷ്ണദാസ് പറഞ്ഞകാര്യങ്ങളെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം. അദ്ദേഹം പറഞ്ഞകാര്യങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നും സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. Also Read: കോണ്‍ഗ്രസ് കെണിയില്‍ തലവയ്ക്കരുത്; പെട്ടിവിവാദം തള്ളി സിപിഎം

പാതിരാ ഹോട്ടൽ റെയ്ഡിലും പെട്ടിവിവാദത്തിലും പുലിവാലു പിടിച്ചതോടെ സി.പി.എമ്മിലെ അഭിപ്രായ ഭിന്നത മറനീക്കി. ട്രോളി ബാഗില്‍ കേസെടുക്കണമെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെ, നീലപ്പെട്ടിയോ പച്ചപ്പെട്ടിയോ എന്നതല്ല ചര്‍ച്ച ചെയ്യേണ്ടതെന്നും പെട്ടി ദൂരേയ്ക്ക് വലിച്ചെറിയണമെന്നും സംസ്ഥാനസമിതിയംഗം എന്‍.എന്‍.കൃഷ്ണദാസ് തുറന്നടിച്ചു. വിവാദം തിരിച്ചെടിയായെന്ന് തിരഞ്ഞെടുപ്പ്  അവലോകന യോഗവും വിലയിരുത്തി.  

പാലക്കാട് പാർക്കുന്നത്ത്  ഏരിയ കമ്മിറ്റി സംഘടിപ്പിച്ച.മുൻ എം.എൽ.എ. എം. നാരായണൻ അനുസ്മരണ ചടങ്ങിലായിരുന്നു പാർട്ടി ഇതുവരെ മുന്നോട്ട് വെയ്ക്കുന്ന എല്ലാ വദങ്ങളെയും തള്ളൂന്ന കൃഷ്ണ ദാസിന്റെ പ്രസംഗം.ജനങ്ങളുടെ വിഷയങ്ങൾ ചർച്ച ചെയ്യുന്ന, രാഷ്ട്രീയം പറഞ്ഞാണ്  വോട്ടു പിടിക്കേണ്ടതെന്നായിരുന്നു കൃഷ്ണദാസിന്റെ  വാക്കുകൾ.

കോൺഗ്രസ് നേതാക്കൾക്ക് കള്ളപ്പണം എത്തിയെന്ന സിപിഎം വാദം തള്ളിയ  കൃഷ്ണ ദാസ്  പെട്ടി വിവാദം.കോൺഗ്രസ് കെണിയാണന്നും കൃഷ്ണദാസ്. പെട്ടിയെ ദൂരെ എറിഞ്ഞു ഇനിയുള്ള ദിവസങ്ങളിൽ പ്രവർത്തകർ ജാഗ്രതയോടെ മുന്നോട്ട് പോകണം എന്നും കൃഷ്ണദാസ് ആവശ്യപെട്ടു.  ഇതോടെ ജനകീയ വിഷയങ്ങളിലേക്ക് എൽ ഡി എഫ് പ്രചാരണം  മാറ്റും.

ENGLISH SUMMARY:

CPM District Secretary EN Suresh Babu rejected NN Krishnadas in the Palakkade trolly controversy.