സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത. മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുള്ളത്. ഈ ജില്ലകളില്‍ പരക്കെ മഴ ലഭിക്കും. ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ട്. മറ്റ് മുഴുവന്‍ ജില്ലകളിലും യെലോ അലര്‍ട്ടാണ്.
യെലോ അലര്‍ട്ട് ഉള്ള ജില്ലകളില്‍ പരക്കെ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയണ്ട്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാത ചുഴി ശക്തിപ്പെട്ട് ന്യൂനമര്‍ദമായി ശ്രീലങ്ക– തമിഴ്നാട് തീരത്തേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനത്തില്‍ കേരളത്തില്‍വരുന്ന അഞ്ചുദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ട്.