ചാരിറ്റി ആപ്പ് ഉണ്ടാക്കാന്‍ സഹായം അഭ്യര്‍ഥിച്ച് അര്‍ജുന്‍റെ ലോറി ഉടമ മനാഫ് നേരത്തെ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ മനാഫ് ഒരു വാക്ക് പറഞ്ഞാല്‍ വാക്കാണെന്നും ചാരിറ്റി ആപ്പ് നിലവില്‍ വരുമെന്നും മനാഫ് പറയുന്നു. ചാരിറ്റി ചെയ്യുമ്പോള്‍ കണക്കുകള്‍ പൊതുജനത്തിന് മുന്നില്‍ െകാണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെന്നും അതിനായിട്ടാണ് ചാരിറ്റി ആപ്പ് കൊണ്ടുവരുന്നതെന്നും മനാഫ് പറയുന്നു. അതുപോലെ തന്നെ ഒരു വാട്ടര്‍ തീം പാര്‍ക്ക് തന്‍റെ സ്വപ്നമാണെന്നും മനാഫ് പറയുന്നു. ഒരാളുടെ മരണം കൊണ്ട് ഞാന്‍ പ്രശസ്‌തനായെന്ന് പലരും കുറ്റപ്പെടുത്തുകയാണെന്നും മനാഫ് പറയുന്നു. ചാരിറ്റി ആപ്പ് ജനത്തിന് വേണ്ടിയാണെന്നും മനാഫ് യൂട്യൂബ് ചാനലിലൂടെ പറയുന്നു.
ചാരിറ്റി ആപ്പിന് അഞ്ച് ലക്ഷം രൂപ ചെലവാണെന്നും അറിയാവുന്ന ആരേലും തനിക്ക് ഉണ്ടാക്കി തരണമെന്നും മനാഫ് നേരത്തെ പറഞ്ഞിരുന്നു . ചാരിറ്റിക്ക് വരുന്ന പണത്തെ പറ്റി അറിയാന്‍ ആപ്പ് സഹായിക്കുമെന്നും മനാഫ് പറയുന്നു. സാമൂഹിക വിഷയങ്ങളിലും പാവപ്പെട്ടവരെ സഹായിക്കാനും താന്‍ മുന്നിട്ട് ഇറങ്ങുമെന്ന് മനാഫ് പറഞ്ഞു.