‘എന്ത് പറയാനാണ്. നല്ലൊരു വിലയുണ്ടായിരുന്ന മനുഷ്യൻ...? എല്ലാം കളഞ്ഞു, അര്‍ജുന്‍റെ അളിയനായിരുന്നു ശരി’ കഴിഞ്ഞ ദിവസം ലോറി ഉടമ മനാഫിന്‍റെ വിഡിയോയിക്ക് വന്ന കമന്‍റുകളാണ് ഇത്, താന്‍ ഉംറ ചെയ്യാന്‍ സൗദിക്ക് വരുന്നുവെന്നും തന്നെ കാണേണ്ടവര്‍ക്ക് ചുവടെ കൊടുത്തിരിക്കുന്ന നമ്പറിലെ ആളെ വിളിക്കാമെന്നും താല്പര്യമുള്ളവര്‍ക്ക് വന്ന് കാണാമെന്നും മനാഫ് പറയുന്നു. ഇതിന് പിന്നാലെയാണ് വ്യാപക വിമര്‍ശനം ഉയരുന്നത്. അര്‍ജുന്‍റെ ഫാമിലി പറഞ്ഞതാണ് ശരിയെന്നും മനാഫ് ആള് മാറിപോയെന്നും കമന്‍റുകളുണ്ട്. Read More : ‘അത്യാവശ്യമായി ഒന്‍പത് ലക്ഷം രൂപ വേണം’; മനാഫ് ലോറി വില്‍ക്കുന്നു
നേരത്തെ ചാരിറ്റി ആപ്പ് ഉണ്ടാക്കാന്‍ സഹായം അഭ്യര്‍ഥിച്ച് മനാഫ് രംഗത്ത് എത്തിയിരുന്നു . ചാരിറ്റി ആപ്പിന് അഞ്ച് ലക്ഷം രൂപ ചെലവാണെന്നും അറിയാവുന്ന ആരേലും തനിക്ക് ഉണ്ടാക്കി തരണമെന്നും മനാഫ് പറയുന്നു. ചാരിറ്റിക്ക് വരുന്ന പണത്തെ പറ്റി അറിയാന്‍ ആപ്പ് സഹായിക്കുമെന്നും മനാഫ് പറയുന്നു.