വയനാട്ടിൽ പഴകിയ അരി പ്രാദേശിക ഭരണകൂടം വിതരണം ചെയ്തത് ഗുരുതര വിഷയമാണെന്നും എന്താണ് അവരുടെ ഉദ്ദേശമെന്ന് വിജിലൻസ് അന്വേഷണത്തിലൂടെ വ്യക്തമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ കോൺഗ്രസ്-ബിജെപി ഡീലുണ്ടായിരുന്നതായും പിണറായി വിജയൻ ആരോപിച്ചു. കോൺഗ്രസും ബിജെപിയും ഒരേ മനസോടെ പ്രവർത്തിക്കുന്നു. കേരളം നശിക്കട്ടെ എന്നാണ് കേന്ദ്രസർക്കാർ സമീപനമെന്നും ചേലക്കര വരവൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞു. Also Read: പാതിരാനാടകം പൊളിഞ്ഞു, എല്ലാ തിരഞ്ഞെടുപ്പിന് മുന്‍പും പതിവുള്ളത്: വി.ഡി.സതീശന്‍

പുഴുവരിച്ച അരി വിതരണം ചെയ്തത് പ്രാദേശിക ഭരണകൂടമെന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ദുരിതബാധിതര്‍ക്ക് നല്‍കിയ പുഴുവരിച്ച ഭക്ഷ്യകിറ്റുകള്‍ റവന്യൂ വകുപ്പ് കൊടുത്തതെന്ന് സതീശന്‍ ആരോപിച്ചു

റവന്യൂ വകുപ്പ് വിതരണംചെയ്ത അരിയില്‍ ഒരു കുഴപ്പവും ഇല്ലെന്നാവര്‍ത്തിച്ച് മന്ത്രി കെ.രാജന്‍. ആറുപഞ്ചായത്തിലും ഇല്ലാത്ത പ്രശ്നം എങ്ങനെയാണ് ഒരു പഞ്ചായത്തില്‍ മാത്രം ഉണ്ടായതെന്ന് മന്ത്രി ചോദിച്ചു. യുഡിഎഫ് ഭരിക്കുന്ന മറ്റ് തദ്ദേശ സ്ഥാപനങ്ങളിലൊന്നും അരിയില്‍ പ്രശ്നമില്ലന്നും കെ.രാജന്‍ പറഞ്ഞു.

ENGLISH SUMMARY:

CM Accuses meppadi panchayat over landslide victims food kit controversy