baot-fire

TOPICS COVERED

കോഴിക്കോട് ബേപ്പൂര്‍ ഹാര്‍ബറില്‍ ബോട്ടിന് തീപിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍, റഫീഖ് എന്നിവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. വീല്‍ഹൗസും ഡെക്കും വലയും ഉള്‍പ്പെടെ ബോട്ട് പൂര്‍ണമായും കത്തിനശിച്ചു

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      ഇന്നലെ രാത്രി പതിനൊന്നെമുക്കലോടെയായിരുന്നു സംഭവം. ലക്ഷദ്വീപ് സ്വദേശിയായ ദില്‍ബറിന്‍റെ ഉടമസ്ഥതയിലുള്ള അഹല്‍ ഫിഷറീസ് എന്ന ബോട്ടിനാണ് തീപിടിച്ചത്. എഞ്ചിനില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ബോട്ട് പൂര്‍ണമായും കത്തിച്ചാമ്പലായി.

      സംഭവസമയത്ത് മൂന്ന് തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്.  അഗ്നിബാധയുണ്ടായ ഉടനെ ഇവര്‍ വെള്ളത്തിലേക്ക് എടുത്തുചാടുകയായിരുന്നു.  മൂന്ന് മണിക്കൂര്‍ നേരത്തെ പ്രയത്നത്തിനൊടുവിലാണ് തീയണച്ചത്. ബോട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ ഉള്‍പ്പെടെ വന്‍ശബ്ദത്തോടെ പൊട്ടിതെറിച്ചു. 30 ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കുന്നതായി ബോട്ടുടമ പറഞ്ഞു. 

      ENGLISH SUMMARY:

      Fishing boat in Beypore catches fire; 2 sustain burn injuries