യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രിം കോടതി ഇന്ന് വിധി പറഞ്ഞേക്കും. ജസ്റ്റിസുമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലുള്ള സിദ്ദിഖ് തനിക്കെതിരായ അന്വേഷണ സംഘത്തിന്‍റെ ആരോപണങ്ങള്‍ നിഷേധിച്ച് ഇന്നലെ സത്യവാങ്മൂലം നല്‍കിയിരുന്നു.
പരാതിക്കാരിപോലും ഉന്നയിക്കാത്ത ആരോപണങ്ങളിലൂടെ തനിക്കെതിരെ എസ്.ഐ.ടി കഥകള്‍ മെനയുകയാണെന്നാണ് സിദ്ദിഖിന്‍റെ വാദം. സിദ്ദിഖിനെതിരെ തെളിവുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണ്ടതിനാല്‍ ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ അഭിഭാഷകനും വാദിക്കും. ഇന്നലെ അന്വേഷണ സംഘവും സർക്കാർ അഭിഭാഷകരും തമ്മിൽ ആശയവിനിമയം നടത്തിയിരുന്നു. കേസിലെ പരാതിക്കാരിയും ജാമ്യാപേക്ഷയെ എതിര്‍ക്കും.