സ്്കൂള്‍ കായികമേള അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമം ഉണ്ടായി എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. തിരുനാവായ നാവാമുകുന്ദ, കോതമംഗലം മാര്‍ബേസില്‍ സ്്കൂളുകള്‍ക്കാണ് മേളയുടെ സമാപന ദിവസം കലക്കിയതിന്‍റെ അപഖ്യാതിയെന്ന് മന്ത്രി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
സ്പോര്‍ട്സ് സ്്കൂളിനെ ഒഴിവാക്കി ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍ ഈ സ്്കൂളുകള്‍ക്ക് നല്‍കണമെന്നായിരുന്നു ആവശ്യം. സ്്കൂളുകളുടെ പരാതി പരിശോധിക്കാമെന്നു പറഞ്ഞിട്ടും പ്രശ്നംസൃഷ്ടിച്ചു. ഈ രണ്ടു സ്്കൂളുകളിലെ അധ്യാപകരാണ് പ്രശ്നത്തിന് നേതൃത്വം നല്‍കിയത്. ഉദ്ദേശിച്ച കാര്യം നടന്നില്ലെങ്കില്‍ അതിക്രമം എന്നാണ് നിലപാട് . കായികമേളയുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമേല്‍പ്പിക്കപ്പെട്ടു. ഗ്രേസ് മാര്‍ക്ക്, കായിക അധ്യാപകരുടെ പ്രശ്നങ്ങള്‍ എന്നിവക്ക് പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചു.
Read Also: കായികമേള സമാപനവേദിയില്‍ പ്രതിഷേധം; പൊലീസ് മര്‍ദിച്ചെന്ന് കുട്ടികള്‍
മുന്നറിയിപ്പൊന്നുമില്ലാതെ, ജനറൽ സ്കൂളുകൾക്കൊപ്പം സ്പോർട്സ് ഡിവിഷനുകളെയും ചാംപ്യൻ പട്ടത്തിനു പരിഗണിച്ചതാണ് വിവാദത്തിനു തിരികൊളുത്തിയത്. മികച്ച സ്കൂളുകളുടെ പട്ടികയിൽ തിരുവനന്തപുരം ജി.വി.രാജ സ്കൂളിനെ രണ്ടാം സ്ഥാനക്കാരായി പ്രഖ്യാപിക്കുകയായിരുന്നു. ഔദ്യോഗിക വെബ്സൈറ്റിലെ പട്ടികയ്ക്കു വിരുദ്ധമായിരുന്നു ഇത്.
തങ്ങൾക്ക് അർഹമായ രണ്ടാം സ്ഥാനം നിഷേധിച്ചെന്ന് ആരോപിച്ച് സമ്മേളന വേദിക്കരികിൽ പ്രതിഷേധിച്ച തിരുനാവായ നവാമുകുന്ദ എച്ച്എസ്‌എസിലെ വിദ്യാർഥികളെ ഉൾപ്പെടെ പൊലീസ് ബലം പ്രയോഗിച്ചു മാറ്റിയതോടെ ഉന്തും തള്ളുമായി. നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട എറണാകുളം കോതമംഗലം മാർ ബേസിൽ എച്ച്എസ്എസിലെ താരങ്ങളും പ്രതിഷേധിച്ചു