വയനാട്ടിലും തൃശൂർ ചേലക്കരയിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്. വയനാട്ടില്‍ 1354 ബൂത്തുകളിലായി 14,71,742 വോട്ടർമാർ സമ്മതിദാനാവകാശം രേഖപ്പെടുത്തും. കഴിഞ്ഞ തവണ 74.22% പോളിങ് ശതമാനം രേഖപ്പെടുത്തിയ മണ്ഡലത്തിൽ വർധനയാണ് ഇത്തവണ മുന്നണികളുടെ പ്രതീക്ഷ. 16 സ്ഥാനാർഥികളാണ് ഇത്തവണ മൽസര രംഗത്തുള്ളത്. രാഹുല്‍ ഗാന്ധി മണ്ഡലം ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്.
പ്രിയങ്ക ഗാന്ധി, സത്യന്‍ മൊകേരി, നവ്യ ഹരിദാസ് എന്നിവര്‍ തമ്മിലാണ് പ്രധാന പോരാട്ടം. ഉരുൾപൊട്ടൽ ദുരന്ത ബാധിത മേഖലയിലെ മൂന്നു ബൂത്തുകളിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
കെ.രാധാകൃഷ്ണൻ ലോക്സഭയിലേയ്ക്ക് ജയിച്ച ഒഴിവിലാണ് ചേലക്കരയില്‍ മൽസരം. യു.ആര്‍. പ്രദീപ്, രമ്യഹരിദാസ്, ബാലകൃഷ്ണന്‍ തിരുവില്വാമല എന്നിവര്‍ തമ്മിലാണ് പ്രധാന മല്‍സരം. രണ്ടു ലക്ഷത്തിലേറെ വോട്ടർമാർ പോളിങ് ബൂത്തിൽ എത്തും. 180 ബൂത്തുകൾ ഒരുങ്ങി കഴിഞ്ഞു. ആറു മണിയോടെ മോക് പോളിങ്ങ് തുടങ്ങി. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയാണ് പോളിങ്.