ഇ.പി. ജയരാജന്റെ ‘കട്ടൻചായയും പരിപ്പുവടയും - ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പുസ്തകം ഉടൻ പുറത്തിറക്കില്ലെന്ന് പ്രസാധകരായ ഡിസി ബുക്സ്. പുസ്തക പ്രസാധനം വിവാദമായതിന് പിന്നാലെയാണ് ഡി.സി. ബുക്സിന്‍റെ തീരുമാനം . പുസ്തക നിര്‍മിതിയിലുള്ള സാങ്കേതികപ്രശ്നമാണ് കാരണമെന്നും ഉള്ളടക്കം പുസ്തകം പ്രസിദ്ധീകരിക്കുമ്പോള്‍ വ്യക്തമാവുമെന്നും ഡിസി ബുക്സ് വ്യക്തമാക്കി. ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഇപി ജയരാജൻ പറഞ്ഞതിന് പിന്നാലെയാണ് പ്രകാശനം നീട്ടിയത്. Also Read: ‘പാര്‍ട്ടി എന്നെ മനസിലാക്കിയില്ല’; വോട്ടെടുപ്പ് ദിനത്തില്‍ ബോംബായി ഇപിയുടെ ആത്മകഥ...
പുസ്തകത്തിന്റെ കവര്‍ ചിത്രം ഡിസി ബുക്‌സ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇഎംഎസിനൊപ്പം നില്‍ക്കുന്ന ജയരാജന്‍റെ ചിത്രമാണ് കവര്‍. ‘പല അപ്രിയസത്യങ്ങളുടെയും തുറന്നു പറച്ചിലുകളുമായി ഇപി ജയരാജന്‍റെ ‘കട്ടന്‍ചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ ഉടന്‍ വരുന്നു’ എന്ന് ഇന്നലെയാണ് ഡിസി അറിയിപ്പ് പുറത്തുവിട്ടത്.
ഡിസി ബുക്സ് പങ്കുവച്ച കുറിപ്പ്
കട്ടൻ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്‍റെ പ്രസാധനം നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നു. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണ്.