കൊച്ചി വാഴക്കാലയില്‍ തീപിടിത്തത്തില്‍ ഇന്റര്‍നാഷനല്‍ ജിം പൂര്‍ണമായും കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ജിമ്മില്‍ രണ്ട് മണിയോടെ തീ ആളിപടര്‍ന്നത്. അഗ്നിരക്ഷാ സേനയെത്തി തീയണച്ചെങ്കിലും ജിമ്മിലെ വ്യായാമത്തിനുള്ള ഹൈടെക്ക് ഉപകരണങ്ങളടക്കം പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ജിമ്മില്‍ വിരിച്ച റബര്‍ മാറ്റിലേക്ക് തീ പടര്‍ന്നുവെന്നാണ് നിഗമനം. കൊച്ചി സ്വദേശി മാത്തുകുട്ടിയുടെ ഉടമസ്ഥയിലുള്ളതാണ് പതിനഞ്ച് വര്‍ഷമായി വാഴക്കാലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ ജിം. നാല്പത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് നിഗമനം. അഗനിരക്ഷാ ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടല്‍ കെട്ടിടത്തിലെ മറ്റ് കടകളിലേക്ക് തീപടരുന്നത് ഒഴിവാക്കി.