shock-death

TOPICS COVERED

പാലക്കാട് വാളയാര്‍ അട്ടപ്പള്ളത്ത് പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. കിഴക്കേ അട്ടപ്പള്ളം സ്വദേശി മോഹനന്‍, മകന്‍ അനിരുദ്ധ് എന്നിവരാണ് മരിച്ചത്. കുളത്തില്‍ നിന്നും കൃഷിയിടത്തിലേക്ക് വെള്ളം പമ്പ് ചെയ്യാനായി പോവുന്ന സമയത്തായിരുന്നു മോഹനന് ഷോക്കേറ്റത്. പിന്നാലെ അച്ഛനെ അന്വേഷിച്ചെത്തിയ മകനും ഷോക്കേറ്റുവെന്നാണ് പൊലീസ് നിഗമനം. ഹൈടെന്‍ഷന്‍ ലൈനില്‍ നിന്നും വൈദ്യുതി നേരിട്ട് പന്നിക്കെണിയിലേക്ക് എത്തിച്ചുവെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. പന്നിക്കെണി സ്ഥാപിച്ചവരെ കണ്ടെത്താന്‍ വാളയാര്‍ പൊലീസ് അന്വേഷണം തുടങ്ങി. മോഹനന്റെയും അനിരുദ്ധിന്റെയും മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.