siddique-wyd

വയനാട്ടില്‍ ഭൂരിപക്ഷം കുറയില്ലെന്ന പ്രതീക്ഷയുമായി ടി.സിദ്ദിഖ് എം.എല്‍.എ. പ്രചാരണത്തിനിടെ തന്നെ സി.പി.എം, ബി.ജെ.പി ക്യാംപുകളില്‍ ആവേശമില്ല. അതാകാം പോളിങ്ങില്‍ പ്രതിഫലിച്ചത്. 

പോളിങ് 70 ശതമാനത്തിനടുത്തേ എത്തൂ. അപ്പോഴും ആശങ്കയില്ലെന്നും സിദ്ദിഖ് മനോരമ ന്യൂസിനോട് പറഞ്ഞു. 

Read Also: വയനാട്ടില്‍ പോളിങ് മന്ദഗതിയില്‍; നെഞ്ചിടിപ്പോടെ മുന്നണികള്‍

വയനാട്ടിൽ വിധിയെഴുത്ത് പുരോഗമിക്കുമ്പോള്‍ പ്രതീക്ഷിച്ചത്ര പോളിങ് ഇല്ലാത്തതിലെ ആശങ്കയിലാണ് മുന്നണികൾ. ബത്തേരി, തിരുവമ്പാടി മണ്ഡലങ്ങളിലെ നാലു ബൂത്തുകളിലുണ്ടായ സാങ്കേതിക പ്രശ്നങ്ങളൊഴിച്ചാൽ വോട്ടെടുപ്പ് സുഗമമായി തന്നെ തുടരുകയാണ്.

മന്ദഗതിയിലായിരുന്നു മണ്ഡലത്തിലെ പോളിങ്, മിക്ക ബൂത്തുകളിലും ഒഴിഞ്ഞ സ്ഥിതി. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പോളിങ് നിലയിൽ നേരിയ വർധനവുണ്ടാവുന്നുണ്ടെങ്കിലും ബത്തേരി പോലുള്ള ഇടങ്ങളിൽ ആശങ്കയുണ്ട്. രാവിലെ ബൂത്തുകളിലെത്തിയ സ്ഥാനാർഥികൾ ആത്മവിശ്വാസവും പ്രതീക്ഷയും പങ്കു വെച്ചു

 

ചൂരൽമലയിലെ ദുരന്ത ബാധിതരുടെ ബൂത്തിൽ രാവിലെ മുതൽ തിരക്ക് അനുഭവപ്പെട്ടു. 1354 ബൂത്തുകളിലായാണ് പോളിങ്‌ പുരോഗമിക്കുന്നത്. തിരുവമ്പാടി , ബത്തേരി മണ്ഡലങ്ങളിലെ ചില ബൂത്തുകളിൽ സാങ്കേതിക പ്രശ്നങ്ങൾ മൂലം പോളിങ് തടസ്സപ്പെട്ടെങ്കിലും പിന്നീട് പരിഹരിച്ചു. അനിഷ്ട സംഭവങ്ങളൊന്നും ഇല്ലാതെ പോളിങ് തുടരുകയാണ്

വയനാട്ടില്‍ പോളിങ് 57.29% പിന്നിട്ടു. കഴിഞ്ഞ തവണ ഈ സമയത്ത് പോളിങ് 61.30 % ആയിരുന്നു. വയനാട്ടില്‍ കൂടിയ പോളിങ് ഏറനാട്ടില്‍ (54.47%) ആണ്. കുറവ് നിലമ്പൂരിലും(48.82%). 

ചേലക്കര മണ്ഡലത്തില്‍ പോളിങ് 63.95% ശതമാനം കടന്നു    

Google News Logo Follow Us on Google News