ആത്മകഥാ വിവാദം കത്തിപടരുമ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ.പി.ജയരാജന്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ഇതാദ്യമായാണ് ഇ.പി.ജയരാജന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തുന്നത്. സെക്രട്ടറിയേറ്റ് ഇ.പിയുടെ ആത്മകഥാ വിവാദം ചര്‍ച്ച ചെയ്യാനാണ് സാധ്യത. ആത്മകഥയിലെ പുറത്തുവന്ന ഉള്ളടക്കത്തെ ഇ.പി ഒന്നിലേറെ തവണ തള്ളിയെങ്കിലും പാര്‍ട്ടി യോഗത്തില്‍ ഇ.പിക്ക് ഇക്കാര്യം വിശദീകരിക്കേണ്ടിവരും.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് വിശദീകരണം തേടിയാല്‍ ഉടനടി ഇക്കാര്യം വിശദീകരിക്കാന്‍ തന്നെയാണ് ഇ.പിയുടെ നീക്കം. ആത്മകഥയിലെ എല്ലാ ഭാഗവും താനെഴുതിയതല്ലെന്ന ഇ.പിയുടെ ന്യായം പാര്‍ട്ടി അംഗീകരിക്കുക വിശദമായ പരിശോധനക്ക് ശേഷമാവും. ഇ.പിയുടെ നിലപാട് പാര്‍ട്ടി അംഗീകരിച്ചില്ലെങ്കിലും പാലക്കാട് ഉപതിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി മറ്റ് തീരുമാനങ്ങളെടുത്തേക്കില്ല.