എറണാകുളം പറവൂരിലെ കുറുവസംഘ ഭീതി അന്വേഷിക്കുന്നതിന് പ്രത്യേക സംഘം രൂപീകരിച്ചു. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പത്തംഗസംഘം അന്വേഷിക്കും . ആലുവ റൂറല്‍ എസ്പി മോഷണശ്രമം നടന്ന വീടുകള്‍ സന്ദര്‍ശിച്ചു. മോഷണത്തില്‍ രണ്ട് കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.എന്നാല്‍ കുറുവസംഘം എന്ന് എഫ്ഐആറില്‍ പരാമര്‍ശമില്ല. കൊച്ചിയില്‍ പട്രോളിങ് ശക്തമാക്കി. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ കര്‍ശന നിരീക്ഷണം. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ഡിസിപി കെ. എസ്.സുദര്‍ശന്‍.
അതേ സമയം ആലപ്പുഴയിൽ കുറുവ സംഘത്തെക്കുറിച്ചുള്ള ഭീതി മാറാതെ നാട്ടുകാർ. പുന്നപ്രയിൽ കഴിഞ്ഞ രാത്രിയും കുറുവ സംഘമെന്നു കരുതപ്പെടുന്ന മോഷ്ടാക്കൾ എത്തിയതായി സംശയം.പിടികൂടാനുള്ള ശ്രമത്തിനിടെ യുവാവിനെ മർദ്ദിച്ച് മോഷ്ടാവ് രക്ഷപെട്ടു. മോഷ്ടാവിനും മർദനമേറ്റു. ആശുപത്രികളിലോ വീടുകളിലോ സഹായം തേടി എത്തിയാൽ അറിയിക്കണമെന്ന് പൊലിസ് അറിയിച്ചിട്ടുണ്ട്. കുറുവ സംഘങ്ങൾ കവർച്ച തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. പകൽ സമയങ്ങളിൽ മറ്റ് ജോലികൾ തേടി നടക്കുകയും സാധനങ്ങൾ വിൽക്കാൻ എത്തുകയും രാത്രിയിൽ കവർച്ചയ്ക്ക് എത്തുകയും ചെയ്യുന്നതാണ് കുറുവാ സംഘത്തിൻ്റെ രീതി. സംശയകരമായ സാഹചര്യത്തിൽ ആരെയെങ്കിലും കണ്ടാൽ പൊലീസിനെ അറിയിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇങ്ങനെയെത്തിയ ചിലരെക്കുറിച്ചുള്ള വിവരങ്ങൾ പൊലിസിന് കിട്ടിയതിനെ തുടർന്ന് ചോദ്യം ചെയ്തെങ്കിലും അവർക്കാർക്കും മോഷണങ്ങളുമായി ബന്ധമുണ്ടായിരുന്നില്ല.