ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ക്ക് ഉജ്വല സ്വീകരണം നല്‍കി കോണ്‍ഗ്രസ്. കെ.പി.സി.സി വാര്‍ത്താസമ്മേളനത്തിലേക്ക് എത്തിയ സന്ദീപ് വാരിയരെ കെ.സുധാകരനും വി.ഡി.സതീശനും ഷാള്‍ അണിയിച്ചു സ്വീകരിച്ചു. കോണ്‍ഗ്രസിന്റെ പ്രാധാന്യം സന്ദീപിന്റെ വരവിലൂടെ കൂടിയെന്ന് കെ സുധാകരന്‍ പറഞ്ഞു. എന്റെ പ്രിയപ്പെട്ട സന്ദീപ് വാരിയര്‍ എന്ന അഭിസംബോധനയോടെയാണ് സന്ദീപിനെ സുധാകരന്‍ സ്വീകരിച്ചത്. സന്ദീപ് വെറുപ്പിന്റെ രാഷ്ട്രീയത്തോട് വിടപറഞ്ഞ് കടന്നുവരുന്നതായി വി.ഡി.സതീശനും വ്യക്തമാക്കി. Also Read : ‘കൈ’ പിടിച്ച് സന്ദിപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്
സിപിഎമ്മിലേക്കു പോകുമെന്ന അഭ്യൂഹം ശക്തമായിരിക്കെ സിപിഐയുമായി സന്ദീപ് ചർച്ച നടത്തിയെന്നും നേരത്തേ സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി കോൺഗ്രസ് ക്യാംപിലേക്കു ചേക്കേറുന്നത്. ബിജെപിയുമായി മാനസികമായി അകന്ന സന്ദീപ് തിരിച്ചുവരാൻ സാധ്യത കുറവാണെന്ന നിഗമനത്തിലായിരുന്നു സംസ്ഥാന നേതൃത്വം, ആർഎസ്എസ് നേതാവ് ജയകുമാറിന്റെ അനുനയവും ഫലം കണ്ടില്ല. പ്രശ്നങ്ങൾ പിന്നീടു ചർച്ച ചെയ്യാമെന്നും പാർട്ടിയിൽ സജീവമാകാനും സന്ദീപിനോടു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. സന്ദീപ് അച്ചടക്കലംഘനത്തിന്റെ പരിധി വിട്ടെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തൽ.