ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പ് സംഘര്‍ഷത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താലിനിെട സമരാനുകൂലികളും പൊലീസും തമ്മില്‍ സംഘര്‍ഷം. ബസ് തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ . മലയോര, ഗ്രാമീണ മേഖലകളില്‍ പൂര്‍ണം. മുക്കത്ത് സമരാനുകൂലികള്‍ കടകള്‍ അടപ്പിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ അടക്കം തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റടക്കം ആറുപേര്‍ അറസ്റ്റിലായി.
Read Also: ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതര്‍ക്ക് ജയം; പ്രശാന്ത് കുമാര്‍ പ്രസിഡന്റാകും
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പാല്‍, പത്രം, ആംബുലന്‍സ് തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കാനും കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചു
ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത സംഘർഷത്തിൽ പൊലീസ് പക്ഷപാതപരമായി പെരുമാറി എന്നു ചൂണ്ടികാട്ടിയാണ് ഹര്‍ത്താല്‍.
11 സീറ്റിലും കോണ്‍ഗ്രസ് വിമതമുന്നണി വിജയിച്ചു. ഏഴ് കോണ്‍ഗ്രസ് വിമതരും നാല് സിപിഎംകാരും ജയിച്ചു. സിപിഎം പിന്തുണയോടെയാണ് വിമതര്‍ മല്‍സരിച്ചത്. കോൺഗ്രസ് വിമതരും ഔദ്യോഗിക പക്ഷവും തമ്മിൽ നേരിട്ട് ഏറ്റുമുട്ടിയ ബാങ്ക് തിരഞ്ഞെടുപ്പ് വൻ സംഘർഷത്തിലാണ് കലാശിച്ചത്. അടിപിടിയിൽ പത്തിലധികം പേർക്ക് പരുക്കേറ്റു.