മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ പതറുന്നു. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. യശസ്വി ജയ്സ്വാള്‍ 82 റണ്‍സും വിരാട് കോലി 36 റണ്‍സും നേടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് മൂന്ന് റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയ 474 റണ്‍സാണ് നേടിയത്. 140 റണ്‍സെടുത്ത സ്്റ്റീവന്‍ സ്മിത്തിന്‍റെ മികവിലാണ് ഓസീസ് മികച്ച സ്കോര്‍ നേടിയത്. ഇന്ത്യയ്ക്കു വേണ്ടി ജസ്പ്രീത് ബുംമ്ര നാലു വിക്കറ്റ് വീഴ്ത്തി. അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനോടുള്ള ആദരസൂചകമായി കറുത്ത ബാന്‍ഡ് ധരിച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ മൈതാനത്തിനിറങ്ങിയത്