chithra-double-vote

പാലക്കാട് വോട്ടർ പട്ടികയിൽ ഇരട്ടിപ്പുണ്ടന്ന് ജില്ലാ ഭരണകൂടത്തിന്‍റെ കണ്ടെത്തല്‍. ആകെയുള്ള 150 ബൂത്തുകളിൽ 14 ഇടങ്ങളിൽ വോട്ടുകൾ ഇരട്ടിപ്പുണ്ടെന്ന് സൂക്ഷ്മ പരിശോധനയിലാണ് കണ്ടെത്തിയത്. വോട്ടർ പട്ടിക തയാറാക്കിയ സോഫ്റ്റ് വെയറിലെ തകരാർ ആണ് ഇരട്ടിപ്പിന് കാരണം എന്നാണ് വിശദീകരണം.  പരാതികൾ ഉയർന്നതിനെ തുടർന്ന്  ജില്ലാ കലക്ടറാണ്  വരണാധികാരി കൂടിയായ ആർഡിഒയെ  പരിശോധനയ്ക്ക് ചുമതലപെടുത്തിയത്. ഇരട്ടിച്ചതായി കണ്ടെത്തിയ വോട്ടുകളെ പ്രത്യേക പട്ടികയാക്കി മാറ്റി നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും കലക്ടര്‍ ഡോ. എസ്. ചിത്ര അറിയിച്ചു. 

 

അതേസമയം,  പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇരട്ട വോട്ട് വിവാദം സജീവമാക്കി എൽഡിഎഫ്. ഇരട്ട വോട്ട് ചേർക്കാൻ യുഡിഎഫിനും ബിജെപിക്കും  കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട്  കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയ എല്‍ഡിഎഫ് കലക്ടർക്ക് നിവേദനവും നൽകി.

Google News Logo Follow Us on Google News

ENGLISH SUMMARY:

The district administration has discovered duplicates in the Palakkad voter list. Collector Dr. S. Chitra said that action would be taken against any votes found to be duplicated, and if any lapses are found at the official level, action will be taken