TOPICS COVERED

വൈപ്പിന്‍കാരുടെ പതിറ്റാണ്ടുകള്‍ നീണ്ട യാത്ര ദുരിതത്തിന് അവസാനമാകുന്നു. വൈപ്പിനില്‍ നിന്നുള്ള ബസുകള്‍ക്ക് കൊച്ചി നഗരത്തിലേയ്ക്ക് നേരിട്ട് പ്രവേശിക്കാന്‍ റീജനല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അനുമതി നല്‍കി. തന്‍റെ നാടിന്‍റെ പ്രതിസന്ധി മനോരമ ന്യൂസ് ‘നിങ്ങള്‍ അവതരിപ്പിക്കുന്ന വാര്‍ത്തയിലൂടെ’  നടി പൗളി വല്‍സന്‍ അവതരിപ്പിച്ചതാണ് അധികാരികളുടെ നിര്‍ണായക ഇടപെടലിന് വഴിയൊരുക്കിയത്. മനോരമ ന്യൂസ് ഇംപാക്ട്

'8 സെപ്റ്റംബര്‍ 2024'

ഗോശ്രീ പാലങ്ങള്‍ യാഥാര്‍ഥ്യമായതിന് ശേഷവും വൈപ്പിന്‍കാര്‍ക്ക് കൊച്ചി നഗരത്തിലേയ്ക്ക് എത്തണമെങ്കില്‍ ഹൈക്കോടതി ജങ്ഷനില്‍ ഇറങ്ങി ബസ് മാറിക്കയറണം. സമയനഷ്ടവും ധനനഷ്ടവുമുണ്ടാക്കുന്ന ദുരിതം നടി പൗളി വല്‍സന്‍ മനോരമ ന്യൂസിനായി റിപ്പോര്‍ട്ട് ചെയ്തു.  വൈപ്പിന്‍കാരുടെ പ്രതിസന്ധി തീര്‍ക്കാന്‍ ഇടപെടാമെന്ന് കലക്ടര്‍ മനോരമ ന്യൂസിന് ഉറപ്പ് നല്‍കി. 

ENGLISH SUMMARY:

The Regional Transport Authority has allowed buses from Vypin to enter Kochi city directly