പാലക്കാട്ടെ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ നിശബ്ദ പ്രചാരണത്തിന്റെ തിരക്കില്‍ സ്ഥാനാര്‍ഥികള്‍. പ്രചാരണസമയത്ത് നേരില്‍ക്കാണാന്‍ കഴിയാത്ത വോട്ടര്‍മാരെയും പ്രധാന നേതാക്കളെയും കൂടെനിര്‍ത്തുന്നതിനുള്ള ക്യാംപയിന് വേണ്ടിയാണ് മൂന്ന് പ്രധാന മുന്നണി സ്ഥാനാര്‍ഥികളും സമയം വിനിയോഗിക്കുക. പ്രചാരണത്തിനായി എത്തിയ മറ്റ് ജില്ലയില്‍പ്പെട്ട പ്രധാന നേതാക്കളെല്ലാം മടങ്ങിയിട്ടുണ്ട്. 183 പോളിങ് ബൂത്തുകളിലേക്കുമുള്ള സാധനങ്ങള്‍ രാവിലെ ഒന്‍പത് മണിയോടെ പാലക്കാട് വിക്ടോറിയ കോളജിലെ കൗണ്ടറില്‍ നിന്നും വിതരണം ചെയ്യും.

മഹാരാഷ്ട്രയിലും നാളെയാണ് തിരഞ്ഞെടുപ്പ്.  മഹാരാഷ്ട്രയിൽ ബിജെപി ഉയർത്തുന്ന വോട്ട് ജിഹാദ് പരാമർശത്തെ തള്ളി സഖ്യകക്ഷി നേതാവും മുംബൈ വർളിയിലെ ശിവസേന ഷിൻഡെ വിഭാഗം സ്ഥാനാർഥിയുമായ മിലിന്ദ് ദേവ്റ . ഇത്തരം വിഷയങ്ങളല്ല മുംബൈയുടെ വികസനവും തൊഴിലും അടക്കമുള്ള കാര്യങ്ങളാണ് ഇക്കുറി തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നതെന്ന് മിലിന്ദ് മനോരമ ന്യൂസിനോട് പറഞ്ഞു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിൻ്റെ പരാമർശങ്ങളോടാണ് പ്രതികരണം. ശിവസേന ഉദ്ധവ് പക്ഷത്തെ സിറ്റിങ് എംഎൽഎ ആദിത്യ താക്കറെയാണ് മിലിന്ദ് ദേവ്റയുടെ എതിരാളി.  

There is hours to go for byelection in Palakkad, candidates are busy with silent campaign:

There is hours to go for byelection in Palakkad, candidates are busy with silent campaign. Maharashtra also has elections tomorrow