നിരങ്ങി നീങ്ങാന്‍ പോലുമാവാത്ത വയനാട് തരിയോടിലെ കൊച്ചുവീട്ടില്‍ സ്വപ്നങ്ങള്‍ വരച്ച് ചേര്‍ക്കുകയാണ് ഒമ്പതു വയസുകാരി പ്രിനിലിയും അഞ്ചു വയസുകാരി പ്രത്യുലയും. എസ്.എം.എ. രോഗം മൂലം തളര്‍ന്ന ഇരുവരും ചോര്‍ന്നൊലിക്കുന്ന വീട്ടിലാണ് ദുരിതം പേറി ജീവിക്കുന്നത്. വീല്‍ചെയറോ പെന്‍ഷനോ ലഭിക്കാതെയുള്ള അവഗണനക്കും പരിഹാരമില്ല. മനസില്‍ പതിഞ്ഞൊരു വീടിന്‍റെ ചിത്രം വരച്ചു ചേര്‍ക്കുകയാണ് കുഞ്ഞു പ്രിനിലിയ, ചിത്രത്തിനു നിറം പകരാന്‍ അനിയത്തി പ്രത്യുലയ തൊട്ടടുത്തുണ്ട്. എസ്.എം.എ രോഗംമൂലം ഇരുവരുടേയും ശരീരം തളര്‍ന്നതാണ്. നടക്കാനാവില്ല, അനക്കാനാവുന്ന കൈകള്‍ കൊണ്ടാണീ വര.
ഇരുവരും വീട് വരക്കാന്‍ ഒരു കാരണമുണ്ട്. ജനിച്ച അന്ന് മുതല്‍ രണ്ടുപേരും മുന്നില്‍ കാണുന്നത് പൊളിഞ്ഞു വീഴാറായ തങ്ങളുടെ വീടാണ്. നിരങ്ങി നീങ്ങാന്‍ പോലുമാവാത്ത കൊച്ചു വീട്. പേടി കൂടാതെ കഴിയാന്‍ പറ്റിയ ഒരിടം..ആ സ്വപ്നമാണ് കാന്‍വാസില്‍ വരച്ചു വക്കുന്നത്.
കാലങ്ങളായി കുടുംബം വീടിനു വേണ്ടി ഓടിയെങ്കിലും രക്ഷയുണ്ടായില്ല. കുട്ടികള്‍ക്ക് പെന്‍ഷന്‍ ഇതു വരേയും ലഭിച്ചിട്ടില്ല. അമ്മ മീനയാണ് കുട്ടികളെ ചുമലിലേറ്റി നടക്കാറുള്ളത്. വീല്‍ ചെയര്‍ വാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ല. കൂലിപ്പണിക്കു പോയി ജീവിതം പുലര്‍ത്തുന്നയാളാണ് പിതാവ് പ്രജീഷ്. മക്കളുടെ ചികില്‍സ ചിലവിനു പണം കണ്ടെത്താന്‍ പോലും പ്രയാസപ്പെടുന്നുണ്ട്. ആരോടും പരിഭവപ്പെടാതെ, പരാതിപ്പെടാതെ തങ്ങളുടെ അവസ്ഥ വിവരിക്കുന്നുണ്ട് മീന
കുട്ടികള്‍ക്ക് വീല്‍ചെയറിനും പെന്‍ഷനും വേണ്ടിയുള്ള നടപടി അന്തിമ ഘട്ടത്തിലെത്തിയെന്നാണ് പഞ്ചായത്ത് അറിയിച്ചത്. വീട് നിര്‍മാണത്തി്ന് സാങ്കേതിക തടസങ്ങള്‍ വില്ലനാവുന്നുവെന്നും പഞ്ചായത്ത് പ്രസിഡണ്ട് ഒമ്പതു വര്‍ഷമായി അപേക്ഷകളുമായി ഓടിയിട്ടുണ്ട് കുടുംബം. സര്‍ക്കാര്‍ കനിഞ്ഞാല്‍, കനിഞ്ഞാല്‍ മാത്രം പ്രിനിലിയക്കും പ്രത്യുലയക്കും ഒരു വീടാകും.