TOPICS COVERED

കൊല്ലം കരുനാഗപ്പളളി ആലപ്പാട് നിന്ന് കാണാതായ ഇരുപതുകാരിയെ രണ്ടു ദിവസത്തിന് ശേഷം തൃശ്ശൂരിൽ നിന്ന് പൊലീസ് കണ്ടെത്തി. വീട്ടില്‍ അമ്മ വഴക്കുപറഞ്ഞതിന് വീടുവിട്ടുപോയെന്നാണ് പ്രാഥമിക നിഗമനം. കരുനാഗപ്പളളി പൊലീസ് യുവതിയെ മാതാപിതാക്കള്‍ക്ക് കൈമാറും.

കഴിഞ്ഞ തിങ്കൾ രാവിലെയാണ് കുഴിത്തുറ സ്വദേശി ഐശ്വര്യ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. സ്കൂട്ടറിൽ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലേക്ക് ഇരുചക്ര വാഹനത്തിൽ പോയതിന്റെ ചിത്രം പൊലീസിന് ലഭിച്ചിരുന്നു. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് തൃശ്ശൂരിലെ ധ്യാനകേന്ദ്രത്തിന് സമീപത്തുവച്ച് യുവതിയെ പൊലീസ് കണ്ടെത്തിയത്. ഓൺലൈൻ ഗെയിം കളിക്കുകയാണോ എന്ന് ചോദിച്ച് തലേദിവസം അമ്മ മകളെ വഴക്കുപറഞ്ഞിരുന്നു.

അമ്മ വഴക്കുപറഞ്ഞതിന് വീടുവിട്ടുപോയെന്നാണ് പ്രാഥമിക നിഗമനം. കരുനാഗപ്പളളി പൊലീസ് കൊരട്ടി സ്റ്റേഷനിലെത്തി ഇരുപതുകാരിയെ ഏറ്റെടുക്കും. നടപടി ക്രമം പൂര്‍ത്തിയാക്കി മാതാപിതാക്കള്‍ക്ക് കൈമാറും. നീറ്റ് പരീക്ഷയ്ക്കായി വീട്ടിലിരുന്ന് ഒാണ്‍ലൈന്‍ക്ളാസ് മുഖേന പഠിക്കുകയാണ് െഎശ്വര്യ.

ENGLISH SUMMARY:

Missing girl found from Thrissur