kerala-high-court-3

വയനാട്ടിലെ എല്‍ഡിഎഫ്- യുഡിഎഫ് ഹര്‍ത്താല്‍ നിരുത്തരവാദപരമായ സമീപനമെന്ന് ഹൈക്കോടതി. പെട്ടെന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും ഹര്‍ത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്നും ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച്. അധികാരത്തിലിരിക്കുന്ന എല്‍ഡിഎഫും ഹര്‍ത്താല്‍ നടത്തിയത് എന്തിന്? ഹര്‍ത്താല്‍ മാത്രമാണോ ഏക സമര മാര്‍ഗ്ഗമെന്നും ഹൈക്കോടതി. വലിയ ദുരന്തം സംഭവിച്ച മേഖലയിലാണ് ഹര്‍ത്താല്‍ നടത്തിയത്. ഹര്‍ത്താല്‍ നടത്തിയ തീരുമാനം നിരാശപ്പെടുത്തുന്നതാണ് എന്നും ഹൈക്കോടതി പറഞ്ഞു.

മുണ്ടക്കൈ ഉരുൾപൊട്ടലിൽ കേന്ദ്ര നിലപാടിനെതിരെയാണ് നവംബര്‍ 19ന് യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാത്തതിലും ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിലും പ്രതിഷേധിച്ചായിരുന്നു കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ യു‍ഡിഎഫിന്‍റെ ഹർത്താൽ. സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കാത്തതിലും ഉരുള്‍പ്പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു എല്‍ഡിഎഫ് ഹര്‍ത്താല്‍.

ENGLISH SUMMARY:

The Kerala High Court has criticized the sudden LDF-UDF hartal in Wayanad, calling it an irresponsible approach. The division bench of the court remarked that such an abrupt hartal cannot be accepted, questioning how it could be justified.