മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സർക്കാരിന്റെ അവഗണനക്കെതിരെ എല്‍ഡിഎഫ് സമരം. ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും. തിരുവനന്തപുരത്ത് രാജ്ഭവന്‍ മാര്‍ച്ചും ജില്ലാ കേന്ദ്രങ്ങളില്‍ കേന്ദ്ര ഓഫിസുകളിലേക്ക് പ്രതിഷേധവും നടത്തും. എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം.
അതേസമയം, വയനാട് കൽപ്പറ്റയിൽ ബി.എസ്.എൻ.എൽ ടെലിഫോൺ എക്സ്ചേഞ്ച് വളഞ്ഞ് ഡി.വൈ.എഫ്ഐ പ്രതിഷേധിച്ചു. രാവിലെ 7.30 മുതൽ ആരംഭിച്ച പ്രതിഷേധത്തിൽ പ്രവർത്തകർ ഓഫിസ് ഗേറ്റ് അടച്ചിട്ടു. പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. നേരിയ ഉന്തും തള്ളുമുണ്ടായി. കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ സത്യഗ്രഹ സമരം കൽപ്പറ്റയിൽ തുടരുകയാണ്.
അതേസമയം, വയനാട്ടിലെ പുനര്‍നിര്‍മാണത്തിനായി കേരളം വിശദറിപ്പോര്‍ട്ട് നല്‍കിയെന്ന് കേന്ദ്രം. നവംബര്‍ 13നാണ് 2219 കോടി ആവശ്യപ്പെട്ട് പി.ഡി.എന്‍.എ റിപ്പോര്‍ട്ട് നല്‍കിയത്. NDRFല്‍ നിന്നും 153.4 കോടി നല്‍കാന്‍ ഉന്നതാധികാര സമിതി അംഗീകാരം നല്‍കി. കേന്ദ്രസര്‍ക്കാര്‍ വിവരങ്ങള്‍ ഹൈക്കോടതിയെ അറിയിച്ചു.