wayanad-tribal-youth-2

TOPICS COVERED

മാനന്തവാടിയില്‍ വിനോദസഞ്ചാരികളുടെ വാക്കുതര്‍ക്കത്തില്‍ ഇടപെട്ട നാട്ടുകാര്‍ക്ക് ക്രൂരമര്‍ദനം. സംഘര്‍ഷം തടയാനെത്തിയ പ്രദേശവാസിയായ ചെമ്മാട് ഊരിലെ ആദിവാസിയുവാവ് മാതനെ കാറിലെത്തിയവര്‍ റോഡിലൂടെ അരക്കിലോമീറ്ററോളം  വലിച്ചിഴച്ചു. ഞായറാഴ്ച വൈകീട്ടാണ് സംഭവം. ക്രൂരതയുടെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. മാനന്തവാടി പുൽപള്ളി റോഡിലാണ് സംഭവം. മാതന്  സാരമായി പരുക്കേറ്റു. KL 52 H 8733 എന്ന കാറിലാണ് പ്രതികളെത്തിയത്. ഇവരെ പിടികൂടാനായില്ല. 

 

Google News Logo Follow Us on Google News

ENGLISH SUMMARY:

Cruelty to tribal youth in Mananthavady; Car occupants dragged him along the road