എസ്ഡിപിഐ, ജമാ അത്തെ എന്നിവര്‍ക്കൊപ്പം സിപിഎമ്മിനെ തോല്‍പ്പിക്കാം എന്നായിരുന്നു ധാരണ. ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം അണിനിരന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചേലക്കരയില്‍ വലിയ വിജയം ഉണ്ടാകും എന്നല്ലേ കോണ്‍ഗ്രസ് പ്രതീക്ഷിച്ചത്. എല്‍ഡിഎഫിന് കൂടുതല്‍ കരുത്ത് പകരുന്നതായി തിരഞ്ഞെടുപ്പ് ഫലമെന്നും മുഖ്യമന്ത്രി.
പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ പറഞ്ഞത് രാഷ്ട്രീയ വിമര്‍ശനം. ലീഗിന്‍റെ രാഷ്ട്രീയ നിലപാടിന് എതിരെയാണ് പറഞ്ഞത്, അദ്ദേഹത്തിന് എതിരെയല്ല. ബാബറി മസ്ജിദ് പൊളിക്കാന്‍ പിന്തുണ നല്‍കിയ കോണ്‍ഗ്രസിനൊപ്പമായിരുന്നു ലീഗ്. അന്ന് നിയമസഭയില്‍ കോണ്‍ഗ്രസിനൊപ്പം ഇരിക്കുകയായിരുന്നു ലീഗ്. കോണ്‍ഗ്രസ് നിലപാടിനോട് പ്രതിഷേധം വേണമെന്ന് ലീഗിനുള്ളില്‍ അഭിപ്രായമുണ്ടായി. എന്നാല്‍ ലീഗിന് അന്ന് പ്രാധാന്യം മന്ത്രിസ്ഥാനമായിരുന്നു. ഇപ്പോള്‍ വര്‍ഗീയ ശക്തികളെ ഒന്നിച്ചുനിര്‍ത്താന്‍ ലീഗ് കൂട്ടുനില്‍ക്കുന്നുവെന്നും പിണറായി വിജയന്‍.