നിലയ്ക്കലെത്തുന്ന ശബരിമല തീര്‍ഥാടകരുടെ ശുദ്ധജല ക്ഷാമത്തിന് പരിഹാരമാകുന്നു. നിലയ്ക്കല്‍ ശുദ്ധജലവിതരണ പദ്ധതിയുടെ ട്രയല്‍ റണ്‍ തുടങ്ങി. ഡിസംബര്‍ ഒന്നോടെ പ്രവര്‍ത്തനം തുടങ്ങിയേക്കും
പ്ലാപ്പള്ളി ആങ്ങമൂഴി റോഡിലെ ആദ്യ ബൂസ്റ്റര്‍ പമ്പില്‍ വെള്ളമെത്തി. ആറ് ലക്ഷം ലീറ്റര്‍ വീതം വെള്ളം ശേഖരിക്കാന്‍ കഴിയുന്ന നാല് ബൂസ്റ്റര്‍ പമ്പുകളുണ്ട്. എല്ലാ പമ്പ് ഹൗസുകളിലും ഉടല്‍ വൈദ്യുതിയെത്തും.പണികള്‍ അവസാന ഘട്ടത്തിലാണ്. നിലയ്ക്കല്‍ ബേസ് ക്യാംപില്‍ 20 ലക്ഷം ലീറ്റര്‍ സംഭരണ ശേഷിയുള്ള മൂന്ന് ടാങ്കുകളുണ്ട്. കഴിയുന്നത്ര സൗകര്യങ്ങളില്‍ ഈ തീര്‍ഥാടനകാലത്ത് വെള്ളം എത്തിക്കാനാണ് ശ്രമം. തല്‍ക്കാലം സ്റ്റീല്‍ ജലസംഭരണികളില്‍ വെള്ളം എത്തിക്കാനാണ് ശ്രമം.
2018ല്‍ ആണ് പദ്ധതിയുടെ തുടക്കം. ശുദ്ധീകരണശാലയും വെള്ളം ശേഖരിക്കാനുള്ള കിണറും രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയായിരുന്നു. 21 കിലോ മീറ്ററോളം വരുന്ന പൈപ്പ് ലൈനുകളുടെ പണി കഴിഞ്ഞമാസമാണ് പൂര്‍ത്തിയായത്. മകരവിളക്കിന് ശേഷം മാര്‍ച്ചോടെ എല്ലാ പണികളും തീര്‍ത്ത് പദ്ധതി കമ്മിഷന്‍ ചെയ്യാനാണ് ശ്രമം.