പാലക്കാട്ടെ തോല്‍വിയില്‍ ഉത്തരവാദിത്തം ഏല്‍ക്കാനാകില്ലെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍. അച്ചടക്കനടപടിയോ കൂടുതല്‍ വിമര്‍ശനമോ വന്നാല്‍ കൂട്ടരാജിയെന്ന് മുന്നറിയിപ്പ്. കടുത്ത തീരുമാനം എടുക്കുമെന്ന് 22 കൗണ്‍സിലര്‍മാര്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. അനുനയശ്രമത്തിന്റെ ഭാഗമായി സംസ്ഥാന നേതൃത്വം കൗണ്‍സിലര്‍മാരെ ഫോണില്‍ വിളിച്ചു. നാളത്തെ തിരഞ്ഞെടുപ്പ് അവലോകന യോഗം വരെ കാത്തിരിക്കാന്‍ തീരുമാനം. വിഡിയോ റിപ്പോര്‍ട്ട് കാണാം.