ഇടുക്കിയിലെ ഏലമലക്കാട് ഭൂമി വിഷയത്തിൽ പ്രതിപക്ഷ സമരത്തിനെതിരെ പ്രതിരോധവുമായി എൽ ഡി എഫ്. വിഷയത്തിൽ ഇടതു സർക്കാർ സ്വീകരിച്ച നടപടികൾ ജനങ്ങളിലെത്തിക്കാൻ ഇന്ന് പതിനൊന്നിടത്ത് സായാഹ്ന സദസ് നടത്തും
ജില്ലയിലെ ഏലമലക്കാടുകൾ വനഭൂമിയാണെന്ന് സ്ഥാപിക്കാൻ 2002 ലാണ് പരിസ്ഥിതി സംഘടനയായ വൺ ഏർത്ത് വൺ ലൈഫ് സുപ്രീംകോടതിയെ സമീപിച്ചത്. വിഷയത്തിൽ സംസ്ഥാന സർക്കാരിന് കൃത്യമായ വിശദീകരണം കോടതിയിൽ സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ജില്ലയിലെ പട്ടയ വിതരണം താൽക്കാലികമായി തടഞ്ഞുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. വിഷയത്തിൽ സർക്കാരിനെതിരെ യുഡിഎഫ് സമര പ്രഖ്യാപനം നടത്തിയതോടെയാണ് പ്രതിരോധവുമായി എൽഡിഎഫ് എത്തുന്നത്
എന്നാൽ റവന്യു വകുപ്പിന്റെ വീഴ്ചയാണ് പട്ടയ വിതരണം നിർത്തിവെക്കാൻ കാരണമെന്നാണ് യുഡിഎഫിന്റെ ആരോപണം. വിഷയത്തിൽ മുൻ സർക്കാരുകളുടെ വീഴ്ച ചൂണ്ടിക്കാട്ടി കർഷകരെ തങ്ങൾക്ക് അനുകൂലമാക്കാനാണ് എൽഡിഎഫിന്റെ നീക്കം.