തൃശൂർ മുളങ്കുന്നത്തുകാവിൽ ജപ്തിഭീഷണിയിൽ അമ്മയും ഭിന്നശേഷിക്കാരനായ മകനും. ഭർത്താവ് സുബ്രഹ്മണ്യൻ തിരൂർ സഹകരണ ബാങ്കിൽ നിന്ന് 8 വർഷം മുൻപ് എടുത്ത വായ്പയാണ് ഇപ്പോൾ തീരാ കടമായി മാറിയിരിക്കുന്നത്. വീട്ടുജോലിയാണ് ലക്ഷ്മിയുടെ ഏക വരുമാനം.
എന്ത് ചെയ്യും? എങ്ങോട്ട് പോകും? ലക്ഷ്മിക്ക് ഒന്നുമറിയില്ല. കാൻസർ ബാധിച്ച് രണ്ടുവർഷം മുൻപ് ഭർത്താവ് മരിച്ചു. മകന്റെ രോഗവും ഭർത്താവിന്റെ രോഗവും പിടിച്ചുനിൽക്കാൻ ആയില്ല. ബാങ്കിൽ നിന്നും എടുത്ത കടം തിരിച്ചടയ്ക്കാനും ആയില്ല.
പുഞ്ചിരിയോട് ഇങ്ങനെ ഉരുള വാരി കൊടുക്കുമ്പോഴും ഉള്ളിൽ നീറുകയാണ്. ആരെങ്കിലും ദൈവമായി എത്തും എന്ന് പ്രതീക്ഷയിലാണ് ലക്ഷ്മി.
Name Lakshmi kk
Ac nu 0185053000009874
IFSC SIBL0000185
G pay 9633753789