TOPICS COVERED

ശബരിമല സന്നിധാനത്ത് തിരക്കേറിയതോടെ ഭസ്മക്കുളത്തിന് സമീപം ഗുരുസ്വാമിമാരുടെ തെങ്ങുനിറഞ്ഞു തുടങ്ങി. 41 ദിവസം വ്രതമെടുത്ത് പതിനെട്ടാം വട്ടവും മാലയിട്ട് മലകയറുന്നവരാണ് സന്നിധാനത്ത് അയ്യപ്പനെ തൊഴുത് തെങ്ങുനടുന്ന രീതി തുടരുന്നത്.

സന്നിധാനത്ത് നിന്നാല്‍ കാണാവുന്ന കാഴ്ചയാണ് തോള്‍ സഞ്ചിയില്‍ തെങ്ങിന്‍ തൈയുമായി മലകയറി സന്നിധാനത്തെത്തുന്ന തീര്‍ഥാടകര്‍. പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ തൊഴുതിറങ്ങിയാല്‍ നേരെ ഭസ്മതീര്‍ഥക്കുളക്കരയിലേക്കാണ്. അവിടെയാണ് തെങ്ങുനടുന്നത്. 41 ദിവസം വ്രതമെടുത്ത് മലചവിട്ടി 18 വര്‍ഷം പൂര്‍ത്തിയാക്കി ഗുരുസ്വാമിയായി ഉയരുന്ന വരവിലാണ്  തെങ്ങുനടാനെത്തുന്നത്. തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് കൂടുതലായും തെങ്ങുമായി എത്തുന്നത്. ട്രെയിനിലും മറ്റ് ക്ഷേത്രങ്ങളിലും ആയി ദിവസങ്ങള്‍ നീളുന്ന യാത്രയില്‍ തെങ്ങും കാണും.

ഇങ്ങനെ വരുന്ന തെങ്ങിന്‍തൈകള്‍ദേവസ്വം ബോര്‍ഡ് ലേലം ചെയ്തതാണ്.  നട്ട് സ്ഥലം നിറയുമ്പോള്‍ പിഴുത് ചാക്കിലാക്കും. നാല്‍പത് ചാക്ക് ആകുമ്പോള്‍ ട്രാക്ടറില്‍കയറ്റി പമ്പയിലേക്ക് കൊണ്ടുപോകും.  മുന്‍പ് തീര്‍ഥാടകര്‍ കൊണ്ടുവരുന്ന തെങ്ങിന്‍ തൈകള്‍ നട്ട്സംരക്ഷിക്കാനുള്ള പദ്ധതികള്‍ ദേവസ്വം ബോര്‍ഡ് ആലോചിച്ചിരുന്നെങ്കിലും നടപ്പായില്ല. മറ്റ് സ്ഥലങ്ങളില്‍ തെങ്ങ് നടുന്നതും കരാറുകാരന്‍റെ ജീവനക്കാര്‍ ശേഖരിക്കും. നഴ്സറി വഴിയുള്ള വില്‍പനക്കായാണ് തെങ്ങിന്‍തൈകള്‍ ലേലത്തിന് എടുക്കുന്നത്.

ENGLISH SUMMARY:

Sabarimala devotees story