ശബരിമല മാളികപ്പുറത്ത് ചില തീര്‍ഥാടകര്‍ ചെയ്യുന്നത് ആചാരലംഘനമെന്ന് മാളികപ്പുറം മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി. ക്ഷേത്രത്തിന് മുകളിലേക്ക് തുണി എറിയുക, മഞ്ഞള്‍പ്പൊടി എറിയുക, തേങ്ങ എറിയുക തുടങ്ങിയ രീതികളൊന്നും ക്ഷേത്രാചാരമല്ല. തന്ത്രി പറഞ്ഞത് പോലെ ഇക്കാര്യങ്ങള്‍ ഒഴിവാക്കാന്‍ ഭക്തര്‍ ശ്രദ്ധിക്കണമെന്നും വാസുദേവന്‍ നമ്പൂതിരി മനോരമ ന്യൂസിനോട് പറഞ്ഞു.