film-police

ശബരിമലയില്‍ ഡ്യൂട്ടിയുടെ തിരക്കിലാണ് പൊലീസ് ഉദ്യോഗസ്ഥനും നടനുമായ ആലക്കോട് സദാനന്ദന്‍. ശബരിമല സന്നിധാനത്തെ ഡ്യൂട്ടി തുടങ്ങിയിട്ട് ഇരുപത് വര്‍ഷം കഴിഞ്ഞു. സിനിമയിലെ പൊലീസുകാരനെ സന്നിധാനത്ത് കാണുന്നത് തീര്‍ഥാടകര്‍ക്കും കൗതുകമാണ്.

സിനിമയില്‍ കള്ളന് പിന്നാലെ ഓടിയ പൊലീസുകാരന്‍ ഇപ്പോള്‍ ശബരിമല സന്നിധാനത്ത് തീര്‍ഥാടകര്‍ക്ക് പിന്നാലെയാണ്. തിരക്ക് നിയന്ത്രിക്കാന്‍ സോപാനത്ത് ഓടി നടക്കുകയാണ്. വിശ്രമ വേളയിയില്‍ സേനയിലെ സഹപ്രവര്‍ത്തകരായ ആരാധകരും വട്ടംകൂടും.

തുടര്‍ച്ചായ ഇരുപതാംവര്‍ഷമാണ് ഡ്യൂട്ടി. ഡ്യൂട്ടിക്കിടെ മലയിറങ്ങി പമ്പയില്‍ പോകും. ഇരുമുടി നിറച്ച് മലകയറി സന്നിധാനത്തെത്തി പതിനെട്ടാം പടി ചവിട്ടും. കവി ഉദ്ദേശിച്ചത് എന്ന സിനിമയിലൂടെയാണ് അഭിനയം തുടങ്ങിയത്. ശ്രദ്ധേയമായ ആദ്യവേഷം തൊണ്ടിമുതലും ദൃക്‌സാക്ഷിയും ആയിരുന്നു. ഇപ്പോള്‍ നാല്‍പത് സിനിമ കഴിഞ്ഞു. 

 

കിഷ്കിന്ധാകാണ്ഠം ആണ് ഏറ്റവും പുതിയ സിനിമ. നിലവില്‍ ആലക്കോട് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ആണ്. സഹപ്രവര്‍ത്തകരുടേയും മേലുദ്യോഗസ്ഥരുടേയും പിന്തുണയാണ് ജോലിയും അഭിനയവും ഒരുമിച്ച് കൊണ്ടുപോകാന്‍ സഹായിക്കുന്നത് എന്ന് സദാനനന്ദന്‍ പറയുന്നു.

ENGLISH SUMMARY:

Sadanandan, an Assistant Sub-Inspector (ASI) at the Alakode Police Station in Kannur, has become a known figure among Sabarimala devotees. His appearances in various recent films and comedy serials have made him easily recognisable. Many pilgrims, upon spotting the star, turned back to snap selfies with him.