തൃശൂര്‍ പൂരം കലക്കിയത് പൊലീസെന്ന് തിരുവമ്പാടി ദേവസ്വം. എഴുന്നെള്ളിപ്പില്‍ പൊലീസ് ഇടപെട്ടു. സ്വരാജ് റൗണ്ടിലെ വഴികള്‍ ബ്ലോക്ക് ചെയ്തു. പൂരപ്രേമികളെ തടയാന്‍ ബലപ്രയോഗം നടത്തിയെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ബൂട്ടിട്ട് പൊലീസ് ക്ഷേത്രപരിസരത്ത് കയറിയെന്നും പൊതുജനങ്ങള്‍ക്ക് എഴുന്നള്ളിപ്പ് കാണാനുള്ള അവസരം നിഷേധിച്ചുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മതിയായ കാരണങ്ങളില്ലാതെ ഏകപക്ഷീയമായും അപക്വമായും പെരുമാറിയെന്നും വാദങ്ങളുണ്ട്.