തിരുവനന്തപുരത്തെ ട്രാഫിക് സിഗ്നലിലെ പിഴവ് സമ്മതിച്ച് മോട്ടോര്‍ വാഹനവകുപ്പ്. നവംബര്‍ പത്തിന് ശേഷം സിഗ്നലുകളില്‍ തകരാര്‍ സംഭവിച്ചുവെന്നും പട്ടം, കരമന ജംക്‌ഷനുകളിലെ റെഡ് സിഗ്നല്‍ ലംഘിച്ചതിനുള്ള 3000 രൂപ പിഴ അടയ്ക്കേണ്ടെന്നും വകുപ്പ് വ്യക്തമാക്കി. മനോരമന്യൂസാണ് സിഗ്നലിലെ പിഴവ് പുറത്തുകൊണ്ടുവന്നത്.
മനോരമന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് സംസ്ഥാനത്തെ ട്രാഫിക് സിഗ്നലുകളിലെ ക്യാമറകളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ ആര്‍ടിഒമാര്‍ക്ക് ഗതാഗത കമ്മിഷണര്‍ നിര്‍ദേശം നല്‍കി. ഗതാഗതനിയമം ലംഘിക്കാത്തവര്‍ക്കും പിഴ വരുന്നെന്ന പരാതിയിലാണ് നടപടി.