malayalappuzha-mohanan-2

എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നിൽ വമ്പന്മാർ ഉണ്ടായേക്കാമെന്ന് സിഐടിയു നേതാവ് മലയാലപ്പുഴ മോഹനൻ. കൊലപാതകം എന്ന സംശയമാണ് ഭാര്യ ഉന്നയിക്കുന്നത്. കുടുംബത്തിന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മലയാലപ്പുഴ മോഹനൻ പറഞ്ഞു.

 

അതേസമയം, എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും, മരണത്തിലേക്ക് നയിച്ച വസ്തുതകള്‍ പുറത്തുകൊണ്ടുവരാനായില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. Also Read: നവീന്‍റെ മരണം; പ്രതി സിപിഎം നേതാവ്, പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; സിബിഐ വേണമെന്ന് കുടുംബം...

നവീൻ ബാബുവിന്റേത് ആത്മഹത്യ തന്നെയാണോ എന്നതിൽ സംശയമുണ്ടെന്നും, കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണോ എന്ന സാധ്യത തള്ളിക്കളയാനാകില്ലെന്നും ഹർജിയിലുണ്ട്. പ്രതി പി.പി.ദിവ്യക്ക് സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ പിന്തുണയുണ്ട്. അതിനാൽ നീതിപൂർവ്വമായ അന്വേഷണം നടക്കും എന്ന് പ്രതീക്ഷിക്കുന്നില്ല. നീതി ലഭിക്കാന്‍ CBI അന്വേഷണം അനിവാര്യമെന്നും ഹർജിയിൽ പറയുന്നു.

Google News Logo Follow Us on Google News

ENGLISH SUMMARY:

CITU leader malayalapuzha mohanan on adm naveen babu death