സ്കൂളുകളില്‍ വിനോദയാത്രകളും ആഘോഷ പരിപാടികളും സംഘടിപ്പിക്കുമ്പോള്‍ പണം ഇല്ലാത്തതിന്‍റെ പേരില്‍ ഒരുകുട്ടിയും പിന്തള്ളപ്പെടുകയോ വിഷമം അനുഭവിക്കുകയോ ചെയ്യരുതെന്ന് വിദ്യാഭ്യാസ വകുപ്പ്. പഠനയാത്രകള്‍ ഏറെ ചെലവുള്ള വിനോദയാത്രകളാക്കി മാറ്റരുത്. എല്ലാവരും പങ്കെടുക്കുന്നു എന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം. അധ്യാപകരും പിടിഎ പ്രതിനിധികളും പോകുന്നതിന്റെ ചെലവ് പിടിഎയോ സ്്റ്റാഫ് സമിതികളോ വഹിക്കണം. പിറന്നാള്‍ പോലുള്ള വ്യക്തിഗതമായ ആഘോഷങ്ങള്‍ സംഘടിപ്പിക്കുക, അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുക എന്ന രീതി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍പതിവാകുന്നു. ഇത് ഒഴിവാക്കണമെന്നും മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശിച്ചു.