k-sachidanandan

സ്ഥാനമൊഴിയുന്നതായി സാഹിത്യ അക്കാദമി പ്രസിഡന്റും കവിയുമായ കെ.സച്ചിദാനന്ദൻ. എല്ലാ സംഘടനകളുടെ ഭാരവാഹിത്വം ഒഴിയുകയാണെന്ന് ഫെയ്സ്ബുക്കിലൂടെയാണ് കെ.സച്ചിദാനന്ദൻ അറിയിച്ചത്. ഈ ലോകത്ത് ജീവിക്കാൻ കുറച്ചു സമയമേയുള്ളൂവെന്നും എഴുത്തിലേക്ക് കൂടുതൽ ശ്രദ്ധചെലുത്തുകയാണെന്നും കവി എഫ്.ബിയിൽ കുറിച്ചു.

 

പ്രസിഡൻ്റ് സ്‌ഥാനം രാജിവച്ചെന്ന് ഇതുവരെ കത്തൊന്നും കൊടുത്തിട്ടില്ല. ഔദ്യോഗിക സ്‌ഥാനമാനങ്ങൾ ഒഴിയുന്നതായി സാഹിത്യ അക്കാദമിയെ അറിയിച്ചിട്ടില്ല. വിശ്രമം വേണമെന്ന് സാഹിത്യ അക്കാദമി സെക്രട്ടറിയോട് കെ.സച്ചിദാനന്ദൻ പറഞ്ഞിരുന്നു. സാഹിത്യ അക്കാദമി ഗ്രാൻഡ് വെട്ടിക്കുറച്ചതോടെ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. ഇതിനു പിന്നാലെയാണ്, കെ.സച്ചിദാനന്ദന്റെ എഫ്.ബി. പോസ്‌റ്റ്.

ENGLISH SUMMARY:

Sahitya Akademi president and poet K. Satchidanandan announced his resignation.