dharmajan-premkumar

ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിന്റെ സീരിയലുകൾക്കെതിരായ പരാമർശത്തെ വിമർശിച്ച് നടൻ ധർമജൻ ബോൾഗാട്ടി. മലയാളം സീരിയലുകൾ പലതും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമെന്ന പ്രേംകുമാറിന്റെ പരാമർശത്തിനെതിരെയാണ് ധര്‍മജന്‍ രംഗത്തെത്തിയത്. അതേസമയം ധര്‍മജന്‍റെ വിമര്‍ശനത്തെ പ്രേംകുമാര്‍ തള്ളി. സീരിയലുകളെക്കുറിച്ച് പറഞ്ഞതില്‍ മാറ്റമില്ലെന്ന് പ്രേംകുമാര്‍. സദുദ്ദേശപരമായ പരാമർശത്തിന് എതിര്‍പ്പുകളെക്കാള്‍ സ്വീകാര്യതയാണ്. വിമര്‍ശനത്തില്‍ അസഹിഷ്ണുതയില്ല, മറുപടി പറയില്ല, അഭിപ്രായം വ്യക്തിപരമെന്നും പ്രേംകുമാര്‍.

 

ഫിലിം മാർക്കറ്റുമായി ബന്ധപ്പെട്ട് ഷാജി എൻ.കരുണിനൊപ്പം ചൊവ്വാഴ്ച കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സീരിയലുകൾക്കെതിരെ പ്രേംകുമാർ വിമർശനം ഉന്നയിച്ചത്. കല കൈകാര്യം ചെയ്യുമ്പോൾ പാളിപ്പോയാൽ അത് ഒരു ജനതയെ തന്നെ അപചയത്തിലേക്ക് നയിക്കുമന്നും ഇത് എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും പ്രേംകുമാർ ആരോപിച്ചിരുന്നു.ഇതാണ് നടൻ ധർമജൻ ബോൾഗാട്ടിയെ പ്രകോപിപ്പിച്ചത്. ഒരു സ്ഥാനം കിട്ടിയതുകൊണ്ട് പ്രേംകുമാറിന്റെ തലയിൽ കൊമ്പില്ലല്ലോയെന്ന് ധർമ്മജൻ ബോൾഗാട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. പ്രേംകുമാർ സീരിയലിലൂടെ വന്നയാളാണ്. പാവപ്പെട്ടവർ ജീവിച്ചുപൊയ്ക്കോട്ടെ എന്നും ധർമജൻ പറഞ്ഞു. പിന്നാലെ ധര്‍മജന് മഫുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ വീണ്ടുമെത്തി. സീരിയലുകളെക്കുറിച്ച് പറഞ്ഞതില്‍ മാറ്റമില്ലെന്നും സദുദ്ദേശപരമായ പരാമർശത്തിന് എതിര്‍പ്പുകളെക്കാള്‍ സ്വീകര്യതയാണെന്നും പ്രേംകുമാര്‍ പറഞ്ഞു.

നേരത്തേ വനിതാ കമ്മിഷനും സീരിയലുകൾക്ക് സെൻസറിങ് വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മെഗാ സീരിയലുകൾക്ക് പകരം 20-30 എപ്പിസോഡുകളുള്ള സീരിയലുകൾ മതിയെന്നും ഒരു ചാനലിൽ ദിവസം രണ്ട് സീരിയലുകളേ അ‌നുവദിക്കാവൂ എന്നുമായിരുന്നു കമ്മിഷൻ നിലപാട്.

ENGLISH SUMMARY:

Actor Dharmjan Bolgatti has criticized the comments made by Film Academy Chairman Prem Kumar regarding Malayalam serials. Prem Kumar had compared some Malayalam serials to endosulfan, calling them harmful to society. In response, Dharmjan voiced his disagreement with these remarks. However, Prem Kumar rejected Dharmjan's criticism, stating that his views on serials had not changed. He emphasized that his comments were made with good intentions and that they were more accepted than criticized. Prem Kumar also clarified that there was no intolerance in his criticism, and he would not respond further, adding that his opinion was a personal one.