ഫയല്‍ ചിത്രം

സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം അറുപതായി ഉയർത്തില്ല. ഇത് സംബന്ധിച്ച ഭരണപരിഷ്കാര കമീഷന്റെ ശുപാർശ തള്ളാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. അതേ സമയം ഉദ്യോഗസ്ഥരുടെ പുനർവിന്യാസം, തസ്തികകളുടെ റിപ്പോർട്ടിങ്, സ്ഥലം മാറ്റം എന്നിവ സംബന്ധിച്ച കമീഷന്റെ ശുപാർശകൾ അംഗീകരിച്ചു.

പുനർവിന്യാസം സ്ഥലംമാറ്റം എന്നിവയെ കുറിച്ചുള്ള തർക്കങ്ങൾ പരിഹരിക്കാൻ സർവീസ് സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കും. നിയമന അധികാരികൾ എല്ലാവർഷവും ഒഴിവുകൾ റിപ്പോർട്ട് ചെയ്യണം. റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ആളുകളെ എടുക്കാൻ പാടില്ല. പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നത് എളുപ്പമാക്കും. എല്ലാ ജീവനക്കാർക്കും വാർഷിക ആരോഗ്യ പരിശോധന ഉറപ്പാക്കും. ഇവയാണ് സർക്കാർ അംഗീകരിച്ച പ്രധാന ശുപാർശകൾ. ഭരണ പരിഷ്കാര കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറി ആണ് ഈ ശുപാർശകൾ സർക്കാറിന് സമർപ്പിച്ചത്.

ENGLISH SUMMARY: