sabarimala-impact

TOPICS COVERED

മനോരമ ന്യൂസ് വാര്‍ത്തയില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍‌ഡിന്‍റെ ഇടപെടല്‍. വിരിവെപ്പ് കേന്ദ്രമായ മാംഗുണ്ട അയ്യപ്പ നിലയത്തിലെ ആക്രി സാധനങ്ങളടക്കമുള്ളവ മാറ്റി വൃത്തിയാക്കി ദേവസ്വം ബോര്‍ഡ്. നടപന്തലിലും ഭസ്മക്കുളത്തിനു സമീപവും ക്ലീനാക്കി.

സന്നിധാനത്തെ മാംഗുണ്ട അയ്യപ്പ നിലയത്തിന്‍റെ ഒരുഭാഗത്ത്  പഴയ ക്ലോസറ്റുകളും, വാഷ്ബെയിസിനും, ആക്രി സാധനങ്ങളും കൂട്ടിയിട്ടിരിക്കുന്നതില്‍ ദൃശ്യങ്ങളടക്കമാണ് മനോരമ ന്യൂസ് ദേവസ്വം ബോര്‍ഡിന്‍റെ ശ്രദ്ധക്ഷണിച്ചത്. ഒപ്പം വിരിവെയ്ക്കുന്ന ഭക്തരുടെ ബുദ്ധിമുട്ടുകളും.

 

വാര്‍ത്ത കണ്ട ദേവസ്വം ബോര്‍ഡ് ഉടന്‍ ഇടപെട്ടു. അഴുക്ക് പിടിച്ച വാഷ്ബേസിനുകളും എവിടെ നിന്നോ പൊളിച്ചെടുത്ത ക്ലോസറ്റുമടക്കം , കൂട്ടിയിട്ടിയിരുന്നതെല്ലാം മാറ്റി സ്ഥലം ക്ലീനാക്കി. 

തീര്‍ഥാടകര്‍ക്ക് സൗജന്യ വിരിക്കായി ഹൈദരാബാദിലെ അയ്യപ്പ ഭക്തര്‍ നിര്‍മിച്ചു നല്‍കിയതാണ് അയ്യപ്പനിലയം. ഇതുപോലെ വാര്‍ത്തയില്‍ ചൂണ്ടിക്കാണിച്ച നടപന്തലിലെയും ഭസ്മക്കുളത്തിന്‍റെയും   പരിസര മേഖലകളിലൊക്കെ ദേവസ്വംബോര്‍ഡിന്‍റെ ഇടപെടലുണ്ടായതോടെ ക്ലീനായി

ENGLISH SUMMARY:

Devaswom Board cleaned and replaced the equipments of Ayyappa Nilayam