സജി ചെറിയാന്‍റെ ഭരണഘടനാവിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. ഭരണഘടനാ ലംഘനമില്ലെന്ന പൊലീസിന്‍റെ അന്തിമറിപ്പോര്‍ട്ട് കോടതി റദ്ദാക്കിയിരുന്നു.
അതേസമയം, വിവാദ പ്രസംഗത്തിലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി സജി ചെറിയാന്റെ രാജിയാവശ്യപ്പെട്ട് ചെങ്ങന്നൂരിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാര്‍ച്ചില്‍സംഘർഷം. സന്ദീപ് വാരിയരുടെ നേതൃത്വത്തിൽ നടന്ന മാർച്ച് മന്ത്രിയുടെ ക്യാമ്പ് ഓഫീസിന് സമീപം പൊലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. Also Read: ഭരണഘടന അധിക്ഷേപ പ്രസംഗത്തില്‍ ഇനി രാജി വേണ്ട; പാര്‍ട്ടി സജി ചെറിയാനൊപ്പം...
വനിതാ പ്രവർത്തകർക്ക് നേരെ പുരുഷ പൊലീസുകാർ അതിക്രമം നടത്തിയെന്നാരോപിച്ച് പ്രവർത്തകർ പൊലീസിന് നേരെ തിരിഞ്ഞു. പൊലീസ് വാഹനത്തിനു മുന്നില്‍ കുത്തിയിരുന്നവരെ ബലംപ്രയോഗിച്ച് നീക്കി. അതേസമയം വനിതാ പ്രവർത്തകർക്ക് നേരെയുണ്ടായ അതിക്രമത്തിൽ ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമെന്ന് പ്രവർത്തകർ പറഞ്ഞു.