ദേശീയ മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ ഇന്നലത്തെ കണക്കിൽ സംസ്ഥാനത്തെ ജില്ലകളിൽ അന്തരീക്ഷ മലിനീകരണം ഏറ്റവും കുറവ് തൃശൂരിൽ. ഇന്ത്യയിൽ പതിനൊന്നാം സ്ഥാനമാണ് തൃശൂരിന്.
തൃശൂർക്കാർക്ക് ഇനി ആശ്വാസമായി ശ്വസിക്കാം. ദേശീയ വായു നിലവാര സൂചികയനുസരിച്ച് സംസ്ഥാനത്ത് ഒന്നാം സ്ഥാനം തൃശൂരിനാണ്. 251 നഗരങ്ങളുടെ പട്ടിക ദേശീയ വായു നിയന്ത്രണ ബോർഡ് പുറത്തുവിട്ടപ്പോൾ പതിനൊന്നാമതാണ് തൃശൂർ. കേരളത്തിൽനിന്ന് ആകെയുള്ളത് തൃശൂർ മാത്രമാണ്. ഇതേ രീതിയിൽ തൃശൂരിന് മുന്നോട്ടു പോകാൻ ആകുമെന്ന് മേയർ എം.കെ വർഗീസ് പറഞ്ഞു.
മലിനീകരണ ബോർഡിന്റെ സൂചികയിൽ 50 പോയന്റോ അതിൽ കുറവോ വരുന്ന സ്ഥലമാണ് നല്ല വായൂ ഉള്ളവ. തൃശൂരിന്റെ ഇന്നലത്തെ പോയന്റ് 47 ആണ്. കഴിഞ്ഞ 21 ന് ഇത് 44 ലായിരുന്നു. തൃശൂർ കോർപറേഷൻ ഗ്രൗണ്ടിൽ നിന്നാണ് തോതുകൾ രേഖപ്പെടുത്തിയത്. അരുണാചൽ പ്രദേശിൻറെ തലസ്ഥാനമായ ഐസ്വാൾ ആണ് സൂചികയിൽ ഏറ്റവും മുന്നിൽ. അവിടെ പോയന്റ് 28 മാത്രമാണ്.