തൃശൂര്‍ വിരുപ്പാക്കയില്‍ ഷോക്കേറ്റ് പ്രവാസി മലയാളി മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റാണ് ഷെരീഫ് മരിച്ചതെന്ന് വിവരമുണ്ടായിരുന്നു. ഇത് കൊലപാതകമാണോയെന്ന സംശയവും ഉയര്‍ന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഷെരീഫിന്റേത് ആത്മഹത്യയാണെന്ന് സ്ഥരീകരിക്കുകയായിരുന്നു.
ഷെരീഫിന്റെ കൈവിരലില്‍ ഇലക്ട്രിക് വയര്‍ ചുറ്റിയിരുന്നു. ഈ വയറിന്റെ മറുഭാഗം തെങ്ങിന്റെ പട്ടയില്‍ ചുറ്റി വൈദ്യുതി ലൈനില്‍ തൊട്ടനിലയിലായിരുന്നു. ഇത് ഷെരീഫ് വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഇലക്ട്രിക് വയറാണെന്ന് പൊലീസ് കണ്ടെത്തി. വീട്ടില്‍ നിന്ന് സഞ്ചിയില്‍ ഇലക്ട്രിക് വയര്‍ കൊണ്ടുപോകുന്നത് കുടുംബാംഗങ്ങള്‍ കണ്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
പ്രവാസി മലയാളിയായിരുന്നു ഷെരീഫ്. ആത്മഹത്യാപ്രവണതയുള്ള വ്യക്തിയാണെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആരെങ്കിലും അപായപ്പെടുത്തിയതിന്റെ ലക്ഷണങ്ങളും സംഭവസ്ഥലത്തില്ല. തെങ്ങും കവുങ്ങുമുള്ള പറമ്പാണിത്. ഷെരീഫിന്റെ വീടിനടുത്തു തന്നെയാണ് ഈ പറമ്പ്. ഈ ഭൂമിയിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈന്‍ ഏറെ താഴ്ന്നതുമാണ്. കുന്നംകുളം എ.സി.പി. സി.ആര്.സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.