തൃശൂര്‍ വിരുപ്പാക്കയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചതില്‍ ദൂരൂഹത. വിരുപ്പാക്ക സ്വദേശി 48കാരന് ഷരീഫ് ആണ് മരിച്ചത്. പന്നിക്കുവച്ച കെണിയില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വടക്കാഞ്ചേരി പൊലീസ് അന്വേഷിച്ചുവരികയാണ്. ഈ മേഖലയില്‍ നേരത്തേയും സമാനസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പ്രവാസി മലയാളി കൂടിയാണ് ഷരീഫ്. അതേസമയം ഷരീഫിന്റെ ദേഹത്താകമാനം കമ്പി വരിഞ്ഞുമുറുക്കിയതിന്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്. അപകടത്തില്‍ സംഭവിച്ചതാകാമെന്ന് സംശയിക്കാവുന്ന വിധത്തിലല്ല കാര്യങ്ങള്‍ എന്നാണ് സൂചന. കൊലപാതകമാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് പ്രാഥമിക നിരീക്ഷണത്തില്‍ ലഭിക്കുന്ന സൂചന.