arabian-sea

TOPICS COVERED

അറബിക്കടലിന്റെ ദിശമാറ്റി കുട്ടികളെ വഴിതെറ്റിക്കും പാഠപുസ്തകം. അഞ്ചാംക്ലാസിലെ സാമൂഹികശാസ്ത്രം പാഠപുസ്തകത്തില്‍ കേരളത്തിന്‍റെ പടിഞ്ഞാറല്ല, കിഴക്കാണ് അറബിക്കടല്‍. സംസ്ഥാന പാഠപുസ്തകസമിതി ഈവർഷം പുറത്തിറക്കിയ പുസ്തകത്തിലാണു കോണ്‍ തിരിഞ്ഞ ദിശാപാഠം. 

ചുമരിൽ തൂക്കിയിട്ട ഇന്ത്യയുടെ ഭൂപടത്തെ മുൻനിർത്തി, പുസ്തകം പഠിപ്പിക്കുന്നത് ഈ രീതിയിലാണ് : ‘മുകൾഭാഗത്തു വടക്കുദിശയെ സൂചിപ്പിക്കുന്ന അടയാളം കാണാം. ചുവടുഭാഗം തെക്കുദിശയെയും വലതുഭാഗം പടിഞ്ഞാറുദിശയെയും ഇടതുഭാഗം കിഴക്കുദിശയെയും സൂചിപ്പിക്കുന്നു.  പാഠപുസ്തകം പറയുന്നതനുസരിച്ചാണെങ്കില്‍  അറബിക്കടൽ ഭൂപടത്തിന്റെ കിഴക്കുഭാഗത്തും ബംഗാൾ ഉൾക്കടൽ ‍പടിഞ്ഞാറു ഭാഗത്താണെന്നുമാണ് കുട്ടികൾ പഠിക്കേണ്ടിവരിക. 

അഞ്ചാം ക്ലാസിലെ സാമൂഹികശാസ്ത്രം പാഠപുസ്തകത്തിന്റെ ഒന്നാം ഭാഗത്തിലാണ് ഗുരുതരമായ അബദ്ധം കടന്നുകൂടിയത്.  ഇംഗ്ലിഷ് മീഡിയം വിദ്യാർഥികളുടെ പാഠപുസ്തകത്തിലും ദിക്കുകൾ കിഴക്കും പടിഞ്ഞാറും തിരിഞ്ഞാണ് കിടക്കുന്നത്. കഴിഞ്ഞവർഷം നാലാം ക്ലാസ് വിദ്യാർഥികളുടെ പാഠപുസ്തകത്തിൽ മഹാകവി കുമാരനാശാന്റെ ജനനവർഷം തെറ്റായി ചേര്‍ത്ത സംഭവവും ഉണ്ടായിരുന്നു.

Google News Logo Follow Us on Google News

Choos news.google.com
A textbook that misleads children by changing the direction of the Arabian Sea:

A textbook that misleads children by changing the direction of the Arabian Sea. In the 5th class social science textbook, the Arabian Sea is on the east side, not the west side. The book released by the State Textbook Committee in this year.