കണ്ണൂർ പഴയങ്ങാടിയിൽ ഉപയോഗിച്ച് തെങ്ങ് പിഴുതുമാറ്റുന്നതിനിടെ ദേഹത്ത് വീണ് ഭിന്നശേഷിക്കാരനായ പത്തു വയസ്സുകാരന് ദാരുണാന്ത്യം. മുട്ടം കക്കാടപ്രത്തെ മൻസൂർ - സമീറ ദമ്പതികളുടെ മകൻ നിസാലാണ് മരിച്ചത്. വീടിനടുത്തെ പറമ്പിൽ തെങ്ങ് പിഴുത് മാറ്റുന്നതിനിടെ നടു മുറിഞ്ഞ് കുട്ടി നിന്ന സ്ഥലത്തേക്ക് വീഴുകയായിരുന്നു. ഡുചെൻ മസ്കുലാർ ഡിസ്ട്രോഫി രോഗബാധിതനായ നിസാലിന് ഓടി രക്ഷപ്പെടാൻ സാധിച്ചില്ല. പതുക്കെ നടക്കാൻ മാത്രം കഴിയുന്ന കുട്ടിയുടെ ദേഹത്തേക്ക് മരം വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു കുട്ടികൾ ഓടി രക്ഷപ്പെട്ടെന്നു അയൽവാസിയായ ഇസ്മായിൽ മനോരമ ന്യൂസിനോട് പറഞ്ഞു